ഉഴവൂർ വിജയന്റെ മരണത്തിൽ സമഗ്ര അന്വേഷണം; മുഖ്യമന്ത്രി പരാതി ഡിജിപിക്കു കൈമാറി - പാര്‍ട്ടിയില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്ന് കോട്ടയം ജില്ലാ പ്രസിഡന്‍റ്

കോട്ടയം, വെള്ളി, 11 ഓഗസ്റ്റ് 2017 (16:34 IST)

 uzhavoor vijayan , police , NCP , loknath behra , CM , pinarayi vijayan , പിണറായി വിജയൻ , ഉഴവൂര്‍ വിജയന്‍ , ഡിജിപി , സുൾഫിക്കർ മയൂരി , എൻസിപി , ടിവി ബേബി , മുഖ്യമന്ത്രി

എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്‍റെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി പരാതി ലഭിച്ച തുടർനടപടികൾക്കായി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി.

ഉഴവൂരിന് പാര്‍ട്ടിയില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്ന് ജില്ലാ പ്രസിഡന്‍റ് ടിവി ബേബി ചൂണ്ടിക്കാട്ടി. മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആവശ്യം.

ഉഴവൂരിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

പാർട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്‍ ചെയർമാനുമായ സുൾഫിക്കർ മയൂരി ഉഴവൂരിന്‍റെ മരണത്തിന് തൊട്ടുമുമ്പ് അതിരൂക്ഷ പരാമർശങ്ങള്‍ ഉന്നയിച്ച് നടത്തിയ ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഈ ഫോണ്‍ കോള്‍ സംസാരത്തിനൊടുവിലാണ് ഉഴവൂർ വിജയൻ കുഴഞ്ഞുപോയതെന്നാണ് സന്തതസഹചാരിയായിരുന്ന എൻസിപി നേതാവ് വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പിണറായി വിജയൻ ഉഴവൂര്‍ വിജയന്‍ ഡിജിപി സുൾഫിക്കർ മയൂരി എൻസിപി ടിവി ബേബി മുഖ്യമന്ത്രി Ncp Cm Police Uzhavoor Vijayan Pinarayi Vijayan Loknath Behra

വാര്‍ത്ത

news

കാവ്യയും മീനാക്ഷിയും മാത്രമല്ല ; ദിലീപിന് വേണ്ടി ശരിക്കും വിഷമിക്കുന്ന ഒരാള്‍ കൂടിയുണ്ട് !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഇപ്പോഴും ...

news

ആര്‍എസ്എസിന്റെയും ബിജെപിയുടെയും കുത്സിത ശ്രമങ്ങൾ ‘ഇവിടെ നടക്കില്ല’; മുഖ്യമന്ത്രി

കേരളത്തെ വർഗീയ കലാപ ഭൂമിയായും കൊലക്കളമായും ചിത്രീകരിക്കുന്നതിനുള്ള ആര്‍എസ്എസിന്റെയും ...

news

‘കണ്ണടച്ച് നിന്നാല്‍ ഒരു സമ്മാനം തരാം’ - ആ അരും‌കൊല ചെയ്യുന്നതിന് മുന്‍പ് യുവാവ് പറഞ്ഞതിങ്ങനെയെല്ലാം...

നാടിനെ നടുക്കുന്ന സംഭവമാണ് കൊച്ചി ചെറായി ബീച്ചില്‍ ഇന്ന് രാവിലെ നടന്നത്. പട്ടാപ്പകല്‍ ...

news

‘എന്റെ പുസ്തകം ആളുകള്‍ വായിക്കുന്നതില്‍ ശാരദക്കുട്ടി അസ്വസ്ഥയാകുന്നത് എന്തിനാണ് ‘?: ദീപാ നിശാന്ത്

ഇടതുപക്ഷ നിലപാടുകളോടുള്ള പ്രതീക്ഷ വലുതാണെന്നും ഇടതുപക്ഷത്തെ ഒരു ബദലായി കാണണമെന്നും ...