‘അയാള്‍ക്ക് പലപരിപാടികളും കാണും’, മദ്യലഹരിയില്‍ സ്പീക്കറെ ചോദ്യം ചെയ്യുന്ന ഉര്‍വശിയുടെ വീഡിയോ പുറത്ത്

Last Updated: തിങ്കള്‍, 27 ഏപ്രില്‍ 2015 (15:17 IST)
പ്രശസ്ത സിനിമാ നടി ഉര്‍വശി ഇടതുപക്ഷ വനിതാ സംഘടനയായ ലെജിസ്ലേറ്റീവ് സ്റ്റാഫ് അസോസിയേഷന്റെ പരിപാടിക്ക്
മദ്യലഹരിയില്‍ എത്തിയെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നു. ഉര്‍വശിയെ സംഘാടകര്‍ കാറില്‍ കയറ്റി വിടാന്‍ ശ്രമിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍ കാറില്‍ കയറുന്നതിനിടെ സ്പീക്കര്‍ നേരത്തേ പോയതിനെപ്പറ്റി ഉര്‍വശി കയര്‍ക്കുന്നത് കാണാം.

ഉദ്ഘാടകയായ താരം സമയത്തിനെത്താത്തതിനാല്‍ സ്പീക്കര്‍ എന്‍ ശക്തന്‍ നേരത്തെ പ്രസംഗിച്ചു. പിന്നീട് മൈക്കിന് മുന്‍പിന്‍ വന്ന
ഉര്‍വശി നാവു കുഴഞ്ഞാണ് സംസാരിച്ചത്. ഉദ്ഘാടനം നിര്‍വഹിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു താരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്പീക്കര്‍ക്കു പോകാന്‍ സമയമായെന്നു സംഘാടകര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഉര്‍വശി സംഭാഷണം നിര്‍ത്തിയില്ല. ഇതിനിടയില്‍
സ്പീക്കര്‍ എഴുന്നേറ്റ് പോകുകയായിരുന്നു. പിന്നീട് സംഘാടകര്‍ നടിയെ ഒരുവിധം സ്‌റ്റേജില്‍ നിന്നിറക്കി പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു. ഈ വീഡിയോയുടെ ഒരു ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :