മാണിയുടെ രാജിക്കുശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്; തദ്ദേശതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ഘടകക്ഷികള്‍ നിലപാട് വ്യക്തമാക്കും

യുഡിഎഫ് യോഗം , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , എസ്എന്‍ഡിപി , തെരഞ്ഞെടുപ്പ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 25 നവം‌ബര്‍ 2015 (09:16 IST)
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ധനമന്ത്രിയുമായ കെഎം മാണി രാജിവെച്ചതിനു ശേഷവും തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷവുമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ വൈകീട്ട് അഞ്ചിന് ക്ലിഫ് ഹൌസിലാണ് യോഗം ചേരുന്നത്. യോഗത്തിൽ അദ്ദേഹം കെഎം മാണി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയവും, ഘടകക്ഷികളുടെ എതിര്‍പ്പും, എസ്എന്‍ഡിപിയുടെ ബജെപി കൂട്ടുക്കെട്ടും യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചയാകും. തദ്ദേശതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ഐക്യമില്ലാത്തതും കാലുവാരലുമാണെന്ന ഘടകകക്ഷികള്‍ യോഗത്തില്‍ വ്യക്തമാക്കും. അതേസമയം, ഘടകകഷികള്‍ക്കു നേരെ കോണ്‍ഗ്രസും ആഞ്ഞടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജയസാധ്യതയില്ലാത്ത സീറ്റുകള്‍ ചോദിച്ചു വാങ്ങി തോല്‍വി ഇരന്നുവാങ്ങുകയായിരുന്നുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കും.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആഭ്യന്തരപ്രതിസന്ധി അഭിമുഖീകരിക്കുന്ന ആർഎസ്​പിയും ജെഡിയുവും മുന്നണിയോഗത്തിൽ കാര്യങ്ങൾ തുറന്നുപറയാൻ തയാറായേക്കും. മലപ്പുറം ജില്ലയിലെ പ്രശ്നങ്ങളിൽ ലീഗിനും അതൃപ്തിയുണ്ട്. ബാർ കോഴക്കേസിൽ ആവശ്യമായ പിന്തുണ മുന്നണിയിൽനിന്ന് ലഭിച്ചില്ലെന്ന കെ എം മാണിയുടെ പരാതിയും യോഗത്തില്‍ ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :