കണ്ണൂരില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ കണ്ണു കുത്തിപ്പൊട്ടിച്ചു

കണ്ണൂര്‍| JOYS JOY| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2015 (17:43 IST)
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് പൊതുവെ സമാധാനപരമെങ്കിലും അങ്ങിങ്ങായി ചില അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കണ്ണൂര്‍ വയലക്കരയില്‍ യു ഡി എഫ് ബൂത്ത് ഏജന്റിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു. എല്‍ ഡി എഫ്
പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യു ഡി എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഗുരുതരമായി പരുക്കേറ്റ പവിത്രനെ പയ്യന്നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ തവിടിശ്ശേരി ഒന്നാം ബൂത്തിലെ ഏജന്റ് ആയിരുന്നു പവിത്രന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :