Widgets Magazine Widgets Magazine
Widgets Magazine

പ്രതിപക്ഷം വൻ പരാജയം: മുരളീധരനു പിന്നാലെ ലീഗും

ചൊവ്വ, 27 ഡിസം‌ബര്‍ 2016 (12:22 IST)

Widgets Magazine

സർക്കാരിന്റെ ഭരണപരാജയം ഉയർത്തിക്കാണിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും പ്രതിപക്ഷമെന്ന നിലയിൽ യു ഡി എഫ് വൻ പരാജയമാണെന്നും വ്യക്തമാക്കി ഘടകകക്ഷിക‌ൾ രംഗത്ത്. മുംസ്ലീം ലീഗും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമാണ് യു ഡി എഫ് നേതൃത്വത്തിനെതിരെ രംഗത്ത് വന്നത്. പ്രധാനപ്പെട്ട കാര്യങ്ങളിൽ ചർച്ച ചെയ്യുന്നതിലും ഭരണ പരാജയം ഉയര്‍ത്തിക്കാട്ടി പ്രതിഷേധം രേഖപ്പെടുത്തുന്നതിനും പ്രതിപക്ഷം പരാജയപ്പെട്ടുവെന്ന് ലീഗ് ആരോപിച്ചു.
 
കൂടൂതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തേണ്ടതുണ്ട്. യു ഡി എഫ് ഒന്നും ചെയ്തിട്ടില്ലെന്നും യോഗം ചേരുക മാത്രമാണ് ഇപ്പോള്‍ യുഡിഎഫില്‍ നടക്കുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. യുഡിഎഫ് പ്രതിപക്ഷ ധര്‍മ്മം നിര്‍വഹിക്കുന്നില്ല എന്നും ലീഗ് പറയുന്നു. അതോടൊപ്പം, പ്രതിപക്ഷം പരാജയമാണെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. 
 
കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ ഇന്നലെ രംഗത്തെത്തിയത് കോണ്‍ഗ്രസിനുള്ളില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. കേരളത്തിൽ പ്രതിപക്ഷമില്ല. ഭരണപക്ഷവും പ്രതിപക്ഷവും സി പി എം തന്നെയാണെന്ന അവസ്ഥയാണിപ്പോൾ. ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തല്ലുകൂടുകയാണ് എന്നായിരുന്നു മുരളീധരൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഘടകക്ഷികളും അതേറ്റുപിടിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലെത്തിക്കും. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

യേശുവിന്റെ ജന്മദിനത്തിൽ ഫേസ്ബുക്കിൽ നോട്ടിഫിക്കേഷൻ വന്നില്ലേ? കാരണമെന്തെന്ന് സുക്കർബർഗ് പറയുന്നു...

ഫേസ്ബുക്കിന്റെ മേധാവി മാർക്ക് സുക്കർബർഗ് ഉപഭോക്താക്കളുടെ കമന്റിന് മറുപടി തന്നാൽ ...

news

ഒരോ ഇന്ത്യക്കാരന്റെയും ജീവന്‍ വിലപ്പെട്ടത്; ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായുള്ള ഒരു സാധ്യതയും സര്‍ക്കാര്‍ അവഗണിക്കില്ല: സുഷമ സ്വരാജ്

ഫാ.ടോമിന്റെ പുതിയ വിഡിയോ സമൂഹമാദ്ധ്യമങ്ങള്‍ വഴി പുറത്തുവന്നതിനു പിന്നാലെയാണ് മന്ത്രിയുടെ ...

Widgets Magazine Widgets Magazine