തിരുവനന്തപുരത്ത് യുഡി‌എഫ്- ബിജെപി പോരാട്ടം

തിരുവനന്തപുരം| Last Modified വെള്ളി, 16 മെയ് 2014 (09:13 IST)
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരും ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലും തമ്മില്‍ ശക്തമായ പോരാട്ടം. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഇവിടെ ലീഡ് നില മാറി മറിയുന്നത്.

വടകരയില്‍ 10% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഎന്‍ ഷംസീര്‍ ആറായിരത്തോളം വോട്ടുകള്‍ക്ക് മുല്ലപ്പള്ളി രാമചന്ദ്രനേക്കാള്‍ ലീഡ് ചെയ്യുന്നു. ഇടുക്കിയില്‍ 4.9 % വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ യുഡിഎഫിന്റെ ഡീന്‍ കുര്യാക്കോസ് മുന്നിലാണ്. ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റ് മുന്നിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :