കൊല്ലത്ത് കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം, 10 പേർക്ക് പരുക്ക്

കൊല്ലത്ത് കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം, 10 പേർക്ക് പരുക്ക്

കൊല്ലം| Rijisha M.| Last Updated: തിങ്കള്‍, 13 ഓഗസ്റ്റ് 2018 (08:46 IST)
കൊല്ലം ചാത്തന്നൂരിനടുത്ത് കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം.10 പേര്‍ക്ക് പരിക്കേറ്റു. രാവിലെ 6.45 ഓടെയുണ്ടായ അപകടത്തിൽ കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടർ ടി.പി.സുഭാഷാണ് മരിച്ചത്. ലോറി ഡ്രൈവറുടെ നില ഗുരുതരമാണ്.

ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഒന്നര മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഇയാളെ കൊട്ടിയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മാനന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഡീലക്‌സ് ബസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :