കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം; സിപിഎം, ബിഎംഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

രാമന്തളി കുന്നരുവില്‍ സിപിഎം പ്രവര്‍ത്തകനും അന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകനും വെട്ടേറ്റു മരിച്ചു.

പയ്യന്നൂര്‍| priyanka| Last Updated: ചൊവ്വ, 12 ജൂലൈ 2016 (07:42 IST)
രാമന്തളി കുന്നരുവില്‍ സിപിഎം പ്രവര്‍ത്തകനും അന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകനും വെട്ടേറ്റു മരിച്ചു. കുന്നരു കാരന്താട്ട് സിപിഎം പ്രവര്‍ത്തകനായ സിവി ധനരാജ്(36), ഓട്ടോറിക്ഷാ ഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായ അന്നൂര്‍ സ്വദേശി സികെ രാമചന്ദ്രന്‍(46) എന്നിവരാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘമാണ് വീട്ടില്‍ കയറി വീട്ടുകാരുടെ മുന്നില്‍വച്ച് ധനരാജിനെ വെട്ടികൊലപ്പെടുത്തിയത്. ഇതിനു ശേഷം അര്‍ധരാത്രി ഒരു മണിയോടെ ബിഎംഎസ് പയ്യന്നൂര്‍ മേഖലാ പ്രസിഡന്റും കൂടിയായ സികെ രാമചന്ദ്രനെ
വെട്ടികൊലപ്പെടുത്തിയത്.

മൂന്ന് ബൈക്കുകളിലായെത്തിയ ആറുപേരാണ് ധനരാജിനെ കൊലപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നു. ശരീരമാകെ വെട്ടേറ്റ് മാരകമായി പരിക്കേറ്റ ധനരാജിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. രാമചന്ദ്രന്റെ വീട്ടില്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടുകയായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :