ബംഗളൂരു മോഡല്‍ അപമാനം കായംകുളത്തും; യുവതിയെ ഉപദ്രവിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കായം‍കുളം, തിങ്കള്‍, 9 ജനുവരി 2017 (14:50 IST)

Widgets Magazine

നടുറോഡില്‍ ഒറ്റയ്ക്ക് പോവുകയായിരുന്ന യുവതിയെ ഉപദ്രവിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കായം‍കുളം കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിനടുത്ത് പാലത്തിലായിരുന്നു കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ യുവതിക്ക് ഉപദ്രവം നേരിട്ടത്.
 
സംഭവത്തോട് അനുബന്ധിച്ച് മുതുകുളം ഗീതാ ഭവനില്‍ വിശാഖ് (29), ഓച്ചിറ മേമന ഐശ്വര്യ നിവാസില്‍ നിധിന്‍ സുമന്‍ (28) എന്നിവരാണ് കായം‍കുളം പൊലീസിന്‍റെ വലയിലായത്. 
 
കായം‍കുളം ബസ് സ്റ്റേഷനിലേക്ക് എല്‍.ഐ.സി ഓഫീസില്‍ പോയി വരികയായിരുന്ന യുവതിക്ക് സമീപം ബൈക്ക് നിര്‍ത്തിയ ശേഷം ബൈക്കിന്‍റെ പിന്നിലിരുന്ന നിധിന്‍ പെട്ടന്നിറങ്ങി യുവതിയെ ബലമായി കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. ഭയന്നു പോയ യുവതി സമനില വീണ്ടെടുത്ത് എതിര്‍ത്തതോടെ അക്രമി സംഘം ബൈക്കുമായി രക്ഷപ്പെട്ടു.
 
എന്നാല്‍ ബൈക്കിന്‍റെ നമ്പര്‍ ശ്രദ്ധിച്ച യുവതി ഉടന്‍ തന്നെ കായംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് യുവാക്കളെ ഓച്ചിറ നിന്ന് പിടികൂടി. 
 
ലഹരിക്ക് അടിമകളായ ഇരുവരും ബൈക്കില്‍ കറങ്ങി നടന്ന് ആക്രമണം നടത്തുന്നവരാണെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പൊലീസ് അറസ്റ്റ് Arrest Kayamkulam Police Rape Attempt കായം‍കുളം

Widgets Magazine

വാര്‍ത്ത

news

കേരളത്തിലുമുണ്ടോ സാക്ഷി മഹാരാജ് ?; ഡീൻ കുര്യാക്കോസ് തുറന്നടിച്ചു - പരിഹാസശരമേറ്റ് ബിജെപി

സംവിധായകൻ കമലിന്​​ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും അദ്ദേഹം രാജ്യം വിട്ടു ...

news

പെട്രോൾ പമ്പുകളിലെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് അധിക ചാർജ് ഈടാക്കരുതെന്ന് കേന്ദ്രസർക്കാർ

അധിക ചാർജ് ഈടാക്കുകയാണെങ്കില്‍ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ...

news

ലോകം ശ്രദ്ധിച്ചത് ഇവരെയാണ്! നിങ്ങൾ കണ്ടിരിക്കണം ഈ ഫോട്ടോകൾ!

ഒറ്റനോട്ടത്തിൽ മനസ്സിനെ പിടിച്ച് കുലുക്കുന്ന ചിത്രങ്ങൽ ഒരുപാടുണ്ടായിട്ടുണ്ട്. ...

news

മകനെ കാണാന്‍ ഓംപുരി കാത്തുനിന്നത് മണിക്കൂറുകളോളം; ആ കൂടിക്കാഴ്ച ഈ കാരണങ്ങളാല്‍ നടന്നില്ല; അന്നുരാത്രി ഓംപുരി മരിച്ചു

കഴിഞ്ഞയാഴ്ച അന്തരിച്ച വിഖ്യാതാ ബോളിവുഡ് നടന്‍ ഓംപുരിയുടെ മരണത്തിനു മുമ്പ് നടന്ന ...

Widgets Magazine