സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും

സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം അവസാനിക്കുന്നു.

thiruvananthapuram, trolling തിരുവനന്തപുരം, ട്രോളിംഗ്
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 31 ജൂലൈ 2016 (10:17 IST)
സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം അവസാനിക്കുന്നു. ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് അര്‍ദ്ധരാത്രിയോടെയാ‍ണ് മത്സ്യബന്ധനം പുനരാരംഭിക്കുന്നത്.

ട്രോളിംഗ് നിരോധന കാലയളവില്‍ കനത്ത മഴ ലഭിച്ചതിനാല്‍ ഒരുപാട് പ്രതീക്ഷയുമായാണ് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനിറങ്ങുന്നത്‍.

അതേസമയം, ഡിസംബര്‍ ജനുവരി മാസങ്ങളില്‍ മത്സ്യങ്ങളുടെ പ്രജനനം നല്ല രീതിയില്‍ നടക്കുമെന്നതിനാല്‍ ആ സമയത്ത് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ചിലര്‍ രംഗത്തെത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :