ചന്ദ്രൻ കാവിയായി, ഇനി കേരളവും കാവി പുതയ്ക്കുമെന്ന് ലസിത; ട്രോളർമാർ പണിതുടങ്ങി

വ്യാഴം, 1 ഫെബ്രുവരി 2018 (08:04 IST)

അനുബന്ധ വാര്‍ത്തകള്‍

ഒന്നര നൂറ്റാണ്ടിനു ശേഷമെത്തിയ ചാന്ദ്രപ്രതിഭാസത്തെ ഏറ്റെടുത്തിരിക്കുകയാണ് ട്രോളർമാർ. മണ്ണിലും വിണ്ണിലും വിസ്മയം തീര്‍ത്തപ്പോള്‍ അതിനെയും രാഷ്ട്രീയമാക്കിയിരിക്കുകയാണ് സംഘപരിവാര്‍ നേതാക്കൾ. യുവമോര്‍ച്ച, മഹിളാ മോര്‍ച്ച ജില്ലാ കണ്ണൂര്‍ ജില്ലാ നേതാവ് ലസിത പാലക്കലാണ് ഫെയ്‌സ്ബുക്ക് ലൈവ് വഴി ചാന്ദ്രപ്രതിഭാസം പങ്കുവച്ചത്. 
 
‘ഒന്നര നൂറ്റാണ്ടിനു ശേഷം ചന്ദ്രന്‍ കാവിയായി മാറി, അധികം താമസിയാതെ കേരളവും, എല്‍ഡിഎഫ് പോകും എല്ലാം ശരിയാകും’ എന്നായിരുന്നു പോസ്റ്റിന് ലസിത നൽകിയ അടിക്കുറിപ്പ്. ഇതാണ് ട്രോളർമാർ ഏറ്റെടുത്തിരിക്കുന്നത്. 
 
ചന്ദ്രനില്‍ ദൃശ്യമായത് കുമ്മനം രാജശേഖരന്റെ ചിത്രമാണെന്നും പഴയ കുമ്മനടി മറക്കരുതെന്നും ട്രോളർമാർ ലസിതയോട് പറയുന്നുണ്ട്. അതേസമയം ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്ര പ്രതിഭാസങ്ങളുടെ അത്യപൂര്‍വ സംഗമത്തിന് സാക്ഷിയാവാന്‍ ആയിരങ്ങളാണ് വിവിധ കേന്ദ്രങ്ങളിലെത്തിയത്. ബുധനാഴ്ച വൈകീട്ട് 6.21 മുതല്‍ 7.37 വരെയാണ് സംസ്ഥാനത്ത് ബ്ലഡ് മൂണ്‍ ദൃശ്യമായത്.  
 
വലിയ അത്ഭുതം തന്നെയാണ് ഈ കാഴ്ച. 152 വര്‍ഷം മുമ്പാണ് ഇത്തരമൊരു സംഗതി ഇതിനുമുമ്പ് അരങ്ങേറിയത്. കൃത്യമായി പറഞ്ഞാല്‍ 1866 മാര്‍ച്ച് 31ന്. അന്ന് ആ ചാന്ദ്രവിസ്മയം കണ്ടവര്‍ ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല എന്ന വസ്തുതയില്‍ നിന്ന് ഈ പ്രതിഭാസത്തിന്‍റെ ആദ്യകൌതുകം ആരംഭിക്കുന്നു.
.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സ്വകാര്യ ബസുകൾ ഇന്നു മുതൽ യൂണിഫോം അണിയും!

സംസ്ഥാനത്തുള്ള സ്വകാര്യ ബസുകൾക്കെല്ലാം ഇനി ഒരേ നിറം. സംസ്ഥാന ഗതാഗത അതോറിറ്റിയുടെ ...

news

കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയമാകുമോ? നികുതി ഇളവ് പ്രതീക്ഷിച്ച് രാജ്യം

സ്വതന്ത്ര ഇന്ത്യയുടെ 88മത്തെയും ബിജെപി സര്‍ക്കാരിന്റെ അഞ്ചാമത്തെയും ബജറ്റ് അരുണ്‍ ...

news

കശ്മീരിൽ സൈന്യവും പൊലീസും രണ്ട് തട്ടിൽ; പൊലീസ് എഫ്ഐആറിനെ നേരിടാന്‍ സൈന്യവും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തു

ജമ്മുകശ്മീരില്‍ മൂ​ന്നു സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സൈന്യത്തിനെതിരെ ...

news

ചന്ദ്രേട്ടന്‍ ഇവിടെയുണ്ട്! ‘സൂപ്പര്‍മൂണ്‍’ സൂപ്പറായി!

സൂപ്പര്‍മൂണ്‍ കാണാന്‍ കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് എല്ലാവിധ പ്രൌഢിയോടെയുമാണ് ...

Widgets Magazine