'ഇനി പ്രതീക്ഷയോടെ വലയെറിയാം'

  ട്രോ​ളിം​ഗ് ​നി​രോ​ധ​നം , ആ​ല​പ്പു​ഴ , ബോ​ട്ട്
ആ​ല​പ്പു​ഴ​| jibin| Last Modified ബുധന്‍, 30 ജൂലൈ 2014 (11:58 IST)
45​ദി​വ​സം നീണ്ടു നിന്ന ട്രോ​ളിം​ഗ് ​നി​രോ​ധ​നം ഇ​ന്ന് ​അർ​ദ്ധ​രാ​ത്രിയോടെ അവസാനിക്കും. കാത്തിരിപ്പിനൊടുവില്‍ വ​ള്ള​വും​ ​വ​ലയുമൊരുക്കി ​മ​ത്സ്യ​ത്തൊ​ഴി​ലാളികളിന്ന് തങ്ങളുടെ ​ബോ​ട്ടു​കൾ​ ​ക​ട​ലി​ലിറക്കും.

ട്രോ​ളിം​ഗ് ​നി​രോ​ധ​ന​ ​സ​മ​യ​ത്ത് ​പ​ര​മ്പ​രാ​ഗ​ത​ ​മ​ത്സ്യ​ത്തൊ​ഴി​ക​ളി​കൾ​ ​മാ​ത്ര​മാ​ണ് ​ക​ട​ലിൽ​ പോ​യി​രു​ന്ന​ത്.​ അതിനാല്‍ തന്നെ ചെറുമീനുകളായ ​മ​ത്തി,​ ​അ​യ​ല,​ ​കൊ​ഴു​വ,​ ​ചൂ​ടൻതു​ട​ങ്ങി​യ​ ​മീ​നു​ക​ളാ​ണ് ​ഇ​വർ​ക്ക് ​ല​ഭി​ച്ച​ത്.​ ഇവയ്ക്ക് കൂടിയ വിലയുമായിരുന്നു ട്രോ​ളിം​ഗ് ​നി​രോ​ധന സമയത്ത് മാര്‍ക്കറ്റില്‍.

ക​രി​ഞ്ച​ന്ത​ക്കാർ​ ​മുൻ​വർ​ഷ​ങ്ങ​ളിൽഅൻ​പ​ത് ​രൂ​പ​വ​രെ​യാ​ണ് ​മ​ണ്ണെ​ണ്ണ​യ്ക്ക് ​വാ​ങ്ങി​യി​രു​ന്ന​തെ​ങ്കിൽ ഇ​ത്ത​വ​ണ​യ​ത് ​തൊ​ണ്ണൂ​റ് ​രൂ​പ​വ​രെ​യാ​യെ​ന്ന് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കൾ​ ​പ​റ​യു​ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :