ആ​ദി​വാ​സി യു​വാ​വിനെ തല്ലിക്കൊന്ന സംഭവത്തില്‍ കർശന നടപടിയെന്ന് മുഖ്യമന്ത്രി; മ​ക​നെ കൊ​ന്ന​വ​രെ ശി​ക്ഷി​ക്കണ​മെന്ന് ​മ​ധു​വി​ന്‍റെ അ​മ്മ

പാ​ല​ക്കാ​ട്, വെള്ളി, 23 ഫെബ്രുവരി 2018 (10:20 IST)

Widgets Magazine
  tribal youth murder case , police , Madhu , attapady , murder , മോഷണം , പിണറായി വിജയന്‍ , അ​ട്ട​പ്പാ​ടി , മധു , ലോക്‍നാഥ് ബെഹ്‌റ , അ​ല്ലി

അ​ട്ട​പ്പാ​ടി​യി​ൽ മോഷണ കുറ്റമാരോപിച്ച് ആ​ദാ​വാ​സി യു​വാ​വ് മധുവിനെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്ന
സം​ഭ​വ​ത്തി​ൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. അത്യന്തം അപലപനീയമായ സംഭവമാണ് ഉണ്ടായത്. നടപടികള്‍ സ്വീകരിക്കാനുള്ള നിർദേശം സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് നൽകിയെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

മ​ക​നെ കൊ​ന്ന​വ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്ന് മ​ധു​വി​ന്‍റെ അ​മ്മ അ​ല്ലി ആ​വ​ശ്യ​പ്പെ​ട്ടു. മ​ക​ൻ അ​നു​ഭ​വി​ച്ച വേ​ദ​ന അ​വ​നെ ത​ല്ലി​യ​വ​രും അ​നു​ഭ​വി​ക്ക​ണമെന്നും അവര്‍ പറഞ്ഞു. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യെ​ടു​ക്കണമെന്ന് യുവാവിന്റെ ​സ​ഹോ​ദ​രി സ​ര​സു​വും ആ​വ​ശ്യ​പ്പെ​ട്ടു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം:-

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണ്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും. ഇതിനുള്ള നിർദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്. ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മോഷണം പിണറായി വിജയന്‍ അ​ട്ട​പ്പാ​ടി മധു ലോക്‍നാഥ് ബെഹ്‌റ അ​ല്ലി Attapady Murder Police Madhu Tribal Youth Murder Case

Widgets Magazine

വാര്‍ത്ത

news

പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂ​ൾ വ​ള​പ്പി​ൽ കഴുത്തറ​ത്തു​ കൊ​ന്നു

പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂ​ൾ വ​ള​പ്പി​ൽ കഴുത്തറ​ത്തു​കൊ​ന്നു. ...

news

മോഷണ കുറ്റമാരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു; ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി - സംഭവം അട്ടപ്പാടിയില്‍

മോഷണ കുറ്റമാരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. അട്ടപ്പാടി കടുകുമണ്ണ ...

news

പിണറായിക്കും കോടിയേരിക്കും മുകളില്‍ ജയരാജന്‍ വളരുന്നു - ഉണ്ണിത്താന്‍

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മുകളില്‍ പി ജയരാജന്‍ വളരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ...

Widgets Magazine