ചെടികള്‍ കരിഞ്ഞത് താപസ്ഫോടനം മൂലം: വനഗവേഷണ കേന്ദ്രം

താപസ്ഫോടനം , ചെടികള്‍ കരിഞ്ഞു , താപസ്ഫോടനം , വനഗവേഷണ കേന്ദ്രം
തൃശൂര്‍| jibin| Last Modified വെള്ളി, 3 ജൂലൈ 2015 (10:01 IST)
തീരമേഖലയില്‍ ചെടികള്‍ കരിഞ്ഞത് താപസ്ഫോടനം മൂലമെന്ന് പീച്ചി വനഗവേഷണ കേന്ദ്രത്തിന്റെ വിശദ പഠന റിപ്പോര്‍ട്ട്. എന്നാല്‍ താപസ്ഫോടനം ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്ന് ശാസ്ത്ര സാങ്കേതിക വകുപ്പിന് കൈമാറും.

കഴിഞ്ഞാഴ്ച സംസ്ഥാനത്തിന്റെ തീരമേഖലകളില്‍ കാറ്റിനൊപ്പം ശക്തമായ ഉഷ്ണക്കാറ്റിനൊപ്പം ഉപ്പുകാറ്റും അടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ഉള്‍പ്പെടെയുള്ള മലബാര്‍ തീരത്തെ പല സ്ഥലങ്ങളിലും ഭാഗികമായി സസ്യങ്ങള്‍ കരിഞ്ഞിരുന്നു. മേഖലകളില്‍ തീരത്തോടു ചേര്‍ന്ന സസ്യങ്ങള്‍ തീയിട്ടു കത്തിച്ചതു പോലെ ഉണങ്ങിയ അവസ്ഥയിലായിരുന്നു.

വനഗവേഷണ കേന്ദ്രത്തിലെ ഡോ എ സന്ദീപ്, ഡോ കെഎ ശ്രീജിത്ത്, ഡോ ശ്രീകുമാര്‍, ഡോ അനിത എന്നിവരാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കെഎഫ്ആര്‍ഐയുടെ പ്രാഥമിക റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്നതാണ് വനഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :