സഹയാത്രികയെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയ മലയാളി യാത്രികന്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (15:44 IST)
തമിഴ്നാട് സ്വദേശിയായ സഹയാത്രക്കാരിയുടെ 16 പവന്റെ മാല കബളിപ്പിച്ച് തട്ടിയെടുത്ത മലയാളിയായ യാത്രക്കാരന്‍ അറസ്റ്റില്‍. കരുനാഗപ്പളി സ്വദേശി സലിം ആണ് അറസ്റ്റിലായത്.

ശ്രീലങ്കയില്‍ നിന്ന് തിരുവന്തപുരത്തേയ്ക്കുള്ള വിമാനത്തിലാണ് സംഭവം. പുലര്‍ച്ചെ കൊളംബോയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വന്ന യുഎല്‍ 161 നമ്പര്‍ വിമാനത്തില്‍ തമിഴ്നാട് വിരുത നഗര്‍ സ്വദേശിയായ ശാന്തി എന്ന യാത്രക്കാരിയാണ് കബളിപ്പിക്കപ്പെട്ടത്.

യാത്രക്കാരിയുടെ കഴുത്തില്‍ 16 പവന്‍ തൂക്കം വരുന്ന മാല കൈവശം വച്ചാല്‍ കസ്റ്റംസ് പിടികൂടുമെന്ന് യാത്രക്കാരിയെ സലിം അറിയിച്ചു. താന്‍ സ്വര്‍ണം കടത്താമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ മാല ഊരി സലിമിനെ ഏല്‍പ്പിച്ചു. എന്നാല്‍ വിമാനത്തില്‍നിന്ന് പുറത്തിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത വലിയതുറ പൊലീസ് സലിമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പ്രതിയെ തിരിച്ചറിയാന്‍ സഹായകമായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :