മൂന്നാറിലെ സ്ത്രീ കൂട്ടായ്മ തകര്‍ക്കാന്‍ ട്രേഡ് യൂണിയനുകള്‍ ശ്രമിക്കുന്നെന്ന് പെമ്പിളൈ ഒരുമൈ

മൂന്നാര്‍| JOYS JOY| Last Modified ശനി, 3 ഒക്‌ടോബര്‍ 2015 (10:47 IST)
മൂന്നാറില്‍ സമരം നടത്തുന്ന സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മ തകര്‍ക്കാന്‍ ട്രേഡ് യൂണിയന്‍ ശ്രമിക്കുന്നതായി ആരോപണം.പെമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ നേതാക്കള്‍ തന്നെയാണ്‌ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്.

സമരത്തില്‍ പങ്കെടുക്കാതിരിക്കുന്നതിനായി ലയങ്ങള്‍ തോറും കയറിയിറങ്ങി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ പണം നല്കുന്നതായി ഇവര്‍ ആരോപിച്ചു. പണം വാങ്ങാനും സമരത്തില്‍ നിന്ന് പിന്‍വാങ്ങാനും വിസമ്മതിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണെന്നും സ്ത്രീ കൂട്ടായ്മയുടെ നേതാവ് ഗോമതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വെള്ളിയാഴ്ച മൂന്നാറിലെ സ്ത്രീ കൂട്ടായ്മയുടെ സമരവേദിയില്‍ സ്ത്രീകളുടെ എണ്ണം കുറഞ്ഞിരുന്നു. സമരം ചെയ്യാനെത്തുന്നവരുടെ എണ്ണം എത്ര കുറഞ്ഞാലും അവസാനം വരെ സമരത്തില്‍ ഉറച്ചു നില്‍ക്കുമെന്നാണ് സ്ത്രീ കൂട്ടായ്മ പ്രവര്‍ത്തകര്‍ പറയുന്നത്.

രാപകല്‍ സമരം പ്രഖ്യാപിച്ച സ്ത്രീ തൊഴിലാളികളെ പൊലീസ് ഇടപെട്ട് പിന്‍തിരിപ്പിച്ചിരുന്നു. ഇതു മൂലമുള്ള അഭിപ്രായഭിന്നത മുതലെടുക്കാന്‍ ട്രേഡ് യൂണിയനുകള്‍ക്ക് കഴിഞ്ഞിരുന്നു. ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരം വിജയിപ്പിക്കാനും പൊമ്പിള ഒരുമൈയെ പ്രതിരോധിക്കാനും യൂണിയനുകളുടെ ഭാഗത്തുനിന്നും ശക്മായ നീക്കങ്ങളാണ് നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :