ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റൂ; ഡിജിപി ടിപി സെന്‍കുമാറിന് സര്‍ക്കാരിന്റെ താക്കീത് - ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കേ​ണ്ടി​വ​രും

ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റൂ; ഡിജിപി ടിപി സെന്‍കുമാറിന് സര്‍ക്കാരിന്റെ താക്കീത്

  TP senkumar , pinarayi vijayan , police , Anil kumar , DGP , പൊലീസ് മേധാവി , ടിപി സെൻകുമാര്‍ , ആഭ്യന്തരവകുപ്പ് , സ​ർ​ക്കാ​ർ , പിണറായി വിജയന്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 13 ജൂണ്‍ 2017 (20:02 IST)
പഴ്സണൽ സ്റ്റാഫിനെ മാറ്റണമെ‌ന്ന് ആവശ്യപ്പെട്ട ഉത്തരവ് അനുസരിക്കാത്തതിന് പൊലീസ് മേധാവി ടിപി സെൻകുമാറിന് സർക്കാർ താക്കീത്.

സ്റ്റാ​ഫി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ്ഥ​ലം​മാ​റ്റം ഇ​ന്നു​ത​ന്നെ ന​ട​പ്പാ​ക്കാ​ന്‍ ഡി​ജി​പി​ക്കു നി​ർ​ദേ​ശം ന​ൽ​കി. പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നി​ൽ കു​മാ​റി​ന്‍റെ സ്ഥ​ലം​മാ​റ്റം ഉ​ട​ൻ ന​ട​പ്പാ​ക്കാ​നാ​ണ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

അനില്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കിലും കൂടെ നിർത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് സെൻകുമാർ കത്ത് നൽകിയിരുന്നു. ഈ ​ആ​വ​ശ്യം ത​ള്ളി​യാ​ണ് സ​ർ​ക്കാ​ർ പൊലീസ് മേധാവിക്ക് ​അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യത്.

അ​നി​ൽ കു​മാ​റി​നെ മാറ്റുന്നതിനുള്ള കാ​ര​ണം വ്യ​ക്ത​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സെ​ൻ​കു​മാ​ർ സ​ർ​ക്കാ​രി​നു ക​ത്തു​ന​ൽ​കി​യി​രു​ന്നു. അ​ഞ്ചു​വ​ർ​ഷ​മാ​യി ത​നി​ക്കൊ​പ്പ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. ഇത് സര്‍ക്കാരിനെ ചൊടിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

സ​ർ​ക്കാ​ർ അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യ നി​ല​യ്ക്ക് ഉ​ത്ത​ര​വ് സെ​ൻ​കു​മാ​ർ ന​ട​പ്പാ​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് സൂ​ച​ന. ജൂൺ മുപ്പതിനാണു സെൻകുമാർ വിരമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :