സെന്‍കുമാറിനെ ഡി ജി പി സ്ഥാനത്തു നിന്ന് മാറ്റിയത് ചട്ടവിരുദ്ധം; സെന്‍കുമാറിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ

സെന്‍കുമാറിനെ ഡി ജി പി സ്ഥാനത്തു നിന്ന് മാറ്റിയത് ചട്ടവിരുദ്ധം; സെന്‍കുമാറിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 24 ജൂണ്‍ 2016 (12:39 IST)
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ടി പി സെന്‍കുമാറിനെ മാറ്റിയത് ചട്ടവിരുദ്ധമെന്ന് കേന്ദ്രസര്‍ക്കാര്‍. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലാണ് നിലപാട് അറിയിച്ചത്.

രണ്ടുവര്‍ഷം ഒരേ സ്ഥാനത്ത് തുടരണമെന്നാണ് നയമെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇവിടെ സംഭവിച്ചിരിക്കുന്നത് ചട്ടലംഘനമാണെന്നും കേന്ദ്രം ട്രൈബ്യൂണലിനെ അറിയിച്ചു. സി എ ജി ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് എം കെ ബാലകൃഷ്‌ണന്‍, പത്മിനി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ട്രൈബ്യൂണലാണ് ഹര്‍ജി പരിഗണിച്ചത്.

അഖിലേന്ത്യ പൊലീസ് ചട്ടവും അഖിലേന്ത്യാചട്ടവും ലംഘിച്ചാണ് തന്നെ മാറ്റിയതെന്ന് ഹര്‍ജിയില്‍ സെന്‍കുമാര്‍ ആരോപിച്ചിരുന്നു. അതിനാല്‍ തന്നെ നടപടി നിലനില്‍ക്കില്ലെന്ന് ആയിരുന്നു സെന്‍കുമാറിന്റെ വാദം.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി ഒരാഴ്ചയ്ക്കുള്ളില്‍ ഡി ജി പി സ്ഥാനത്തു നിന്ന് സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചിരുന്നു. ഒരു വര്‍ഷം കൂടി സര്‍വ്വീസ് ബാക്കി നില്‍ക്കേയായിരുന്നു സെന്‍കുമാറിനെ മാറ്റിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :