വാളയാര്‍- വടക്കഞ്ചേരി ദേശീയപാതയിലെ ടോള്‍പ്പിരിവ് നിര്‍ത്തിവെച്ചു

പാലക്കാട്| Last Modified ശനി, 23 മെയ് 2015 (10:47 IST)
വാളയാറില്‍ കഴിഞ്ഞ രാത്രി ആരംഭിച്ച ടോള്‍പിരിവ് താത്ക്കാലികമായി നിറുത്തിവെച്ചു. ടോള്‍വിരുദ്ധ സമരസമിതിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നടത്തിയ പ്രതിഷേധ മാര്‍ച്ചിനെത്തുടര്‍ന്നാണ് ടോള്‍ പിരിവ് നിര്‍ത്തി വെച്ചത്.

വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയുള്ള 54 കിലോമീറ്റര്‍ ദേശീയപാതയുടെ നിര്‍മ്മാണമാണ് കമ്പനി ഏറ്റടുത്തിരുന്നത്. ഇതില്‍ വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയുള്ള ഭാഗത്ത് നാലുവരിപാതയുടെ നിര്‍മ്മാണം എഴുപതു ശതമാനത്തിലധികം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി മുതല്‍ ടോള്‍പിരിവ് ആരംഭിച്ചത്. എഴുപത് ശതമാനത്തിലധികം നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ടോള്‍ പിരിയ്ക്കാമെന്ന കരാര്‍ž വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടപടി.

എന്നാല്‍
റോഡ് നിര്‍മ്മാണം പൂര്‍žത്തിയാകാതെ ടോള്‍ žനല്കാനാവില്ലെന്ന നിലപാടിലാണ് ടോള്‍ žവിരുദ്ധ സമിതി. പ്രതിഷേധക്കാരുമായി ടോള്‍ പ്ലാസ അധികൃതര്‍ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രദേശവാസികള്‍žക്ക് ടോളില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :