ബാറില്‍ സര്‍ക്കാരിനെ പ്രതാപൻ തള്ളി; നടപടികള്‍ പ്രകടനപത്രികയ്ക്ക് വിരുദ്ധം

 ടിഎൻ പ്രതാപൻ , എംഎൽഎ , ഹൈക്കോടതി , സിഎജി
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (16:09 IST)
ബാർ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതിയിൽ. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് കോൺഗ്രസിന്റെ പ്രകടനപത്രികയ്ക്ക് വിരുദ്ധമാണെന്നും. സര്‍ക്കാര്‍ നടത്തുന്നത് ബാര്‍ വിഷയത്തിന് അനുകൂലമായ ഘടകമാണെന്നും പ്രതാപൻ ആരോപിച്ചു.

ബാർ വിഷയത്തിൽ എക്സൈസ് കമ്മീഷണറേയും നികുതി സെക്രട്ടറിയേയും ഏർപ്പെടുത്തിയത് ശരിയല്ല. മദ്യനിരോധന വാഗ്ദാനത്തിന്റെ അടിസഥാനത്തിലാണ് താനും വോട്ട് വാങ്ങി ജയിച്ചതെന്ന് പ്രതാപൻ പറ‍ഞ്ഞു.

സിഎജി റിപ്പോർട്ട് ഉൾപ്പടെ നിരവധി സുപ്രധാന വിവരങ്ങൾ സർക്കാർ എജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്നും പ്രതാപന്‍ പറഞ്ഞു. ബാർ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് പ്രതാപൻ കോടതിയില്‍ ഉന്നയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :