ജാഗ്വറില്‍ ഇടിച്ച ടിപ്പര്‍ തവിടുപൊടിയായി

Last Updated: ബുധന്‍, 29 ഏപ്രില്‍ 2015 (15:30 IST)
നിരത്തുകളിലെ പേടി സ്വപ്നമാണ്
ഒന്നിനേയും വക വെയ്ക്കാതെ ചീറി പാഞ്ഞു പോകുന്ന ടിപ്പറുകള്‍. എന്നാല്‍ ടിപ്പര്‍ ഇടിച്ചല്ലാതെ ടിപ്പറിനെ ഇടിച്ചു തകര്‍ത്ത തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടില്ല. അത്തരത്തിലൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പൊള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം പാലായിലാണ് സംഭവം. പാഞ്ഞ് വരികയായിരുന്ന ഒരു ടിപ്പര്‍ ജാഗ്വാറില്‍ ഇടിച്ച് തവിടുപൊടിയാകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടിപ്പിറില്‍ മുന്‍ ആക്‌സില്‍ ഒടിഞ്ഞ് വീലുകള്‍ പുറകിലേക്ക് തെറിച്ചു പോയി. എന്നാല്‍ ജാഗ്വാറിനാകട്ടെ ചെറിയ പരിക്ക് മാത്രമാണ് ഏറ്റത്. മുഖം കുത്തി കിടക്കുന്ന ടിപ്പറിന്റേയും സാരമായ പരിക്കുകളൊന്നുമില്ലാതെ കിടക്കുന്ന ജാഗ്വാറിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :