വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിഡിജെഎസിന് മന്ത്രിമാരുണ്ടാകും; ഇനി എങ്ങോട്ടെന്ന് വെളിപ്പെടുത്തി തുഷാർ രംഗത്ത്

ആലപ്പുഴ, ബുധന്‍, 1 നവം‌ബര്‍ 2017 (14:52 IST)

  Thushar vellappally , BDJS , BJP , Narendra modi , CPM , ബിജെപി , ബിഡിജെഎസ് , കുമ്മനം രാജശേഖരന്‍ , എൻഡിഎ
അനുബന്ധ വാര്‍ത്തകള്‍

ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്നും കടുത്ത അവഗണന തുടരുന്നതിനിടെ നിലപാട് കടുപ്പിച്ച് ബിഡിജെഎസ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിഡിജെഎസിന് മന്ത്രിമാര്‍ ഉണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

അധികാരത്തിലെത്താൻ ആരുമായും കൂട്ടുചേരാൻ മടിക്കേണ്ടതില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായോ ഉമ്മൻചാണ്ടിയോടോ ബിഡിജെഎസിന് വിരോധമില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായും പാര്‍ട്ടിക്ക് യാതൊരു പ്രശ്‌നവുമില്ല. ഇടതു- വലതു മുന്നണികള്‍ ചേര്‍ന്ന് ബിഡിജെഎസിനെ എൻഡിഎയിൽ തള്ളിക്കയറ്റിയതാണെന്നും തുഷാർ പറഞ്ഞു.

കഴിഞ്ഞ ദിവസവും തുഷാര്‍ ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ബിജെപി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്‌ത പദവികള്‍ നല്‍കിയില്ലെന്ന ആരോപണം ബിഡിജെഎസ് തുടര്‍ച്ചയായി ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിലപാട് ശക്തമാക്കി തുഷാര്‍ രംഗത്ത് എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സ്‌ത്രീകളെ ശല്യം ചെയ്‌തു: സ്‌റ്റേഷനില്‍ യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി സിഐ പാട്ടുപാടിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

സ്‌ത്രീകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് കസ്‌റ്റ്ഡിയിലെടുത്ത യുവാക്കളെ അടിവസ്ത്രത്തില്‍ ...

news

രാഹുല്‍ ഗാന്ധിയുടെ ഐകീഡോ ബ്ലാക് ബെല്‍റ്റ് ചിത്രങ്ങള്‍ വൈറല്‍ !

കഴിഞ്ഞ കുറെ ദിവസങ്ങളായി നവമാധ്യമങ്ങളുടെ ചര്‍ച്ചാ വിഷയമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ...

news

ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന് ജയിലില്‍ വിഐപി പരിഗണന !

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീതിന് ഹരിയാനയിലെ അംബാല ...

news

തലശ്ശേരിയിൽ മൂന്നര കോടിയുടെ കുഴല്‍പ്പണം പിടിച്ചു; കൊടുവള്ളി സ്വദേശികള്‍ അറസ്റ്റില്‍

തലശ്ശേരിയിൽ വൻ കുഴൽപ്പണവേട്ട. റയിൽവേ സ്റ്റേഷന്‍ പരിസരത്തു നിന്ന് മൂന്നര കോടിയോളം രൂപയുടെ ...

Widgets Magazine