സ്കൂൾ ഫുട്ബോൾ ടീമിന്റെ ജഴ്സിയില്‍ ചെഗുവേര; പ്രതിഷേധവുമായി ബിജെപിയും കോൺഗ്രസും

എടതിരിഞ്ഞി എച്ച്‍ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ ഫുട്ബോൾ ടീമിന്റെ ജഴ്സിയിൽ ചെഗുവേരയുടെ ചിത്രം പതിച്ചതു വിവാദമായി.

iringalakkuda, football, cheguvera, congress, bjp ഇരിങ്ങാലക്കുട, ഫുട്ബോൾ, ചെഗുവേര, കോൺഗ്രസ്, ബിജെപി
ഇരിങ്ങാലക്കുട| സജിത്ത്| Last Modified ശനി, 27 ഓഗസ്റ്റ് 2016 (07:53 IST)
എടതിരിഞ്ഞി എച്ച്‍ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ ടീമിന്റെ ജഴ്സിയിൽ ചെഗുവേരയുടെ ചിത്രം പതിച്ചതു വിവാദമായി. ക്രൈസ്റ്റ് കോളജിൽ വച്ച് നടക്കുന്ന ഉപജില്ലാ ഫുട്ബോൾ മൽസരത്തിലാണ് ഈ ചിത്രം പതിച്ച ജഴ്സിയണിഞ്ഞ് കുട്ടികൾ മൽസരത്തിനിറങ്ങിയത്.

ഈ വിഷയത്തിൽ ഡിഇഒ, എഇഒ എന്നിവർക്ക് പടിയൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. സ്കൂളുകളിലെ കായിക മേഖലയിലും രാഷ്ട്രീയവൽക്കരണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ജഴ്സിയിൽ ചെഗുവേരയുടെ ചിത്രം പതിച്ചതെന്ന് ബിജെപി ആരോപിച്ചു.

(ചിത്രത്തിന് കടപ്പാട്: മനോരമ ഓണ്‍ലൈന്‍)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :