വർണമനോഹരമായി സാമ്പിൾ വെടിക്കെട്ട്; അതെ, ഇത് വെറും സാമ്പിൾ!

സാമ്പിൾ വെടിക്കെട്ട് തകർത്തു

aparna shaji| Last Modified വ്യാഴം, 4 മെയ് 2017 (08:19 IST)
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിനു മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് വര്‍ണ്ണാഭമായി. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നിരവധി പേരാണ് സാമ്പിള്‍ വെടിക്കെട്ട് കാണുന്നതിനായി എത്തിയത്. വ​ർ​ണ​മ​നോ​ഹ​ര​മാ​യ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടോ​ടെ തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് തി​രി തെ​ളി​ഞ്ഞു.

അ​വ​സാ​ന​നി​മി​ഷം വ​രെ നീ​ണ്ട ആ​ശ​ങ്ക​ക​ളും ആ​കാം​ക്ഷ​യു​മാ​യി​​രു​ന്നെ​ങ്കി​ലും
വെ​ടി​ക്കെ​ട്ടി​ന്​ തി​രി​കൊ​ളു​ത്തി​യ​പ്പോ​ൾ അ​തെ​ല്ലാം മാ​റി. തു​ട​ങ്ങാ​ൻ അ​ര മ​ണി​ക്കൂ​റോ​ളം വൈ​കി​യെ​ങ്കി​ലും ക​ര്‍ശ​ന
നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ​യു​മാ​യി​രു​ന്നു സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട്.

വൈ​കീ​ട്ട് ഏ​ഴി​ന് ആ​രം​ഭി​ക്കേ​ണ്ട തി​രു​വ​മ്പാ​ടി വി​ഭാ​ഗം 7.30നാ​ണ്​ വെ​ടി​ക്കെ​ട്ടി​ന് തി​രി കൊ​ളു​ത്തി​യ​ത്. സാമ്പിളില്‍ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ മാറ്റുരച്ചു. 7.36ന് ​പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​വും
തീ​കൊ​ളു​ത്തി. പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​മാ​ണ്
ഗാം​ഭീ​ര്യം പ്ര​ക​ട​മാ​ക്കി​യ​ത്. സാമ്പിള്‍ വെടിക്കെട്ടിന്റെ വര്‍ണ്ണങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിച്ച് തൃശൂര്‍ പൂരനാളിനായി കാത്തിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :