സാനിറ്റൈസര്‍ അടുപ്പിലൊഴിച്ച് തീകത്തിക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു

ശ്രീനു എസ്| Last Modified ഞായര്‍, 21 ഫെബ്രുവരി 2021 (12:00 IST)
സാനിറ്റൈസര്‍ അടുപ്പിലൊഴിച്ച് തീകത്തിക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. അഴകം കൊല്ലാട്ടില്‍ വിനേഷിന്റെ ഭാര്യയും ഫാര്‍മസിസ്റ്റുമായ ദീപിക(24) മരിച്ചത്. ഈമാസം ഏഴിനാണ് അപകടം ഉണ്ടായത്. തീ ദീപികയുടെ വസ്ത്രത്തില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രണ്ടുമാസം മുന്‍പാണ് ദീപിക ഫാര്‍മസിസ്റ്റ് ജോലിയില്‍ പ്രവേശിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :