ദുരിതാശ്വാസത്തിനായി വ്യാജ ബക്കറ്റ് പിരിവ്; കണ്ണൂരിൽ മൂന്ന് പേർ അറസ്‌റ്റിൽ

ദുരിതാശ്വാസത്തിനായി വ്യാജ ബക്കറ്റ് പിരിവ്; കണ്ണൂരിൽ മൂന്ന് പേർ അറസ്‌റ്റിൽ

കണ്ണൂർ| Rijisha M.| Last Modified വ്യാഴം, 23 ഓഗസ്റ്റ് 2018 (15:28 IST)
ദുരിതാശ്വാസ നിധിയിലേക്കെന്ന വ്യാജേന ബക്കറ്റ് പിരിവിനിറങ്ങിയ മൂന്നുപേർ പിടിയിൽ. കണ്ണൂരിൽ നിന്നാണ് കുപ്രസിദ്ധ മോഷ്ടാവ് അടക്കം മൂന്ന് പേർ പിടിയിലായത്. ചക്കരക്കൽ പെരളശ്ശേരി സ്വദേശി റിഷഭ്(27), അലവിൽ സ്വദേശി സഫാൻ(26), കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി ഇർഫാൻ(23) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്.

ബക്കറ്റ് പിരിവെന്ന പേരിൽ നിരവധിപേർ വ്യാജ പിരിവുമായി രംഗത്തുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രത്തിനു ലഭിച്ച രഹസ്യാന്വേഷണത്തെത്തുടർന്നാണ് ബുധനാഴ്ച ടൗൺ എസ് ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ പരിശോധന നടത്തിയിരുന്നു.

പൊലീസിന്റെ കണ്ട് മൂന്ന് പേരും ഓടയതിനെത്തുടർന്ന് ഇവരെ ചോദ്യം ചെയ്‌തതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബക്കറ്റിൽ നിന്ന് 3540 രൂപയും പിടിച്ചെടുത്തു. നേരത്തേ മോഷണം, പിടിച്ചുപറി, കഞ്ചാവ് കേസുകളിൽ പിടിക്കപ്പെട്ടവരാണ് ഇവരെന്നു പൊലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :