കണ്ണൂര്‍ ഇരിട്ടിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം; നിരവധി പേര്‍ക്ക് പരുക്ക്

ഇരിട്ടിക്കടുത്ത് പൂന്നാടില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു.

kannur, iritty, accident, death, police കണ്ണൂര്, ഇരിട്ടി, അപകടം, മരണം, പൊലീസ്
കണ്ണൂര്| സജിത്ത്| Last Modified തിങ്കള്‍, 11 ജൂലൈ 2016 (16:41 IST)
ഇരിട്ടിക്കടുത്ത് പൂന്നാടില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. നാല്‍പ്പത്തിമൂന്ന് പേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ടു സ്വകാര്യബസുകളാണ് പുന്നാട് വച്ചു കൂട്ടിയിടിച്ചത്.

ബസ് ഡ്രൈവര്‍മാരായ കരിക്കോട്ടക്കരി സ്വദേശി ജിജോ, പുന്നാട് സ്വദേശി സുരേഷ്, ബസ് യാത്രക്കാരിയായ ചാവശേരി സ്വദേശി ഗിരിജ എന്നിവരാണ് മരിച്ചത്.

പരുക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജിലും കണ്ണൂര്‍ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമിതവേഗമാണ് അപകടകാരണമെന്ന് നാട്ടുകാര്‍ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :