ഹര്‍ജി പിന്‍‌വലിച്ചില്ല, ആത്മവിശ്വാസത്തില്‍ തോമസ് ചാണ്ടി

ചൊവ്വ, 14 നവം‌ബര്‍ 2017 (14:02 IST)

അനുബന്ധ വാര്‍ത്തകള്‍

ഭൂമി കൈയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ രൂക്ഷമായ രീതിയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ഹര്‍ജി പിന്‍‌വലിക്കുന്നില്ലെന്ന തോമസ് ചാണ്ടിയുടെ നിലപാടില്‍ അമ്പരന്നിരിക്കുകയാണ് എതിര്‍പാര്‍ട്ടികള്‍. ഹര്‍ജി പിന്‍‌വലിക്കുന്നില്ലെന്ന ചാണ്ടിയുടെ നിലാപാടിനെ തുടര്‍ന്ന് കോടതിയില്‍ വാദം തുടര്‍ന്നു. ഹര്‍ജി അപൂര്‍ണമെന്നും കോടതി പറഞ്ഞിരുന്നു.
 
ഹര്‍ജി നിലനില്‍ക്കുമോയെന്ന് സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് പിന്‍‌വലിക്കുന്നോയെന്നും ചോദിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് ഹര്‍ജി പിന്‍‌വലിക്കുന്നില്ലെന്ന നിലപാട് തോമസ് ചാണ്ടി എടുത്തത്. 
 
കോടതിയെ കൂട്ടുപിടിച്ച് തല്‍സ്ഥാനത്ത് തുടരാന്‍ മന്ത്രിക്ക് സാധിക്കില്ലെന്നും മന്ത്രി അയോഗ്യനാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹർജി നൽകാൻ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സർക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സർക്കാരിന‌ു നിലപാടെടുക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ചോദിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ല, കോടതി കൂട്ടുപിടിച്ച് അധികാരത്തില്‍ ഇരിക്കാന്‍ കഴിയില്ല; തോമസ് ചാണ്ടി അയോഗ്യനെന്ന് ഹൈക്കോടതി

കായല്‍ കയ്യേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ രൂക്ഷമായി വിമശിച്ച് ഹൈക്കോടതി. ഭൂമി ...

news

'ആരാണ് തലയില്‍ മുണ്ടിട്ട് നടക്കുകയെന്ന് വരും നാളുകളില്‍ കാണാം’: ഉമ്മന്‍ ചാണ്ടി

സോളര്‍ കേസ് കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ആയുധമാക്കുന്ന സിപിഎം ജനങ്ങളോട് മറുപടി ...

Widgets Magazine