Widgets Magazine
Widgets Magazine

നാക്ക് പിഴച്ചതിന് കാരണം എന്താണെന്ന് വെളിപ്പെടുത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്

തിരുവനന്തപുരം/കോട്ടയം, ചൊവ്വ, 2 മെയ് 2017 (17:40 IST)

Widgets Magazine
   Thiruvanchoor Radhakrishnan , UDF , Pinaryi vijyan , Cpm , munnar strike , MM mani ,  Pembilai Orumai , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , പഞ്ചസാര , നിയമസഭ , നാക്ക് പിഴ , എം എം മണി , പൊമ്പിളൈ ഒരുമൈ , പിണറായി വിജയന്‍

കഴിഞ്ഞ ദിവസം നിയമസഭയില്‍ നാക്ക് പിഴച്ചതിന് കാരണം വെളിപ്പെടുത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. തനിക്കെതിരെ നടന്നത് മനുഷ്യത്വ രഹിതമായ വിമര്‍ശനമാണ്. രക്തത്തിലെ പഞ്ചസാരയുടെ കുറവ് മൂലമാണ് അന്ന് നാക്ക് പിഴച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു തുള്ളി വെള്ളം കിട്ടിയിരുന്നുവെങ്കില്‍ സഭയിലെ ചര്‍ച്ചയില്‍ പിഴവ് ഉണ്ടാകുമായിരുന്നില്ല. ആ സംഭവത്തിന്റെ പേരില്‍ നിരവധി പേര്‍ തന്നെ വിമര്‍ശിച്ചു. അന്നു തന്നെ മറ്റൊരാള്‍ക്കും നാക്ക് പിഴച്ചു, ഇക്കാര്യത്തെക്കുറിച്ച് മാത്രം സംസാരിക്കാന്‍ ആര്‍ക്കും ധൈര്യമില്ല. അന്നത്തെ സംഭവം സഭാ രേഖകളില്‍ നിന്ന് അത് നീക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

എം എം മണിയുടെ വിവാദ പ്രസംഗത്തിനെത്തുടര്‍ന്ന് മൂന്നാറില്‍ സമരം ചെയ്യുന്ന പൊമ്പിളൈ ഒരുമൈയ്ക്ക് പിന്തുണ അറിയിച്ച് സംസാരിക്കുമ്പോഴാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നാക്ക് പിഴച്ചത്. പൊമ്പിളൈ ഒരുമൈ എന്ന് ഉച്ചരിക്കാന്‍ അദ്ദേഹം ബുദ്ധിമുട്ടുകയും വാക്ക് തെറ്റായി പ്രയോഗിക്കുകയുമായിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എഴുത്തുള്ളതും നിറം മങ്ങിയതുമായ നോട്ടുകള്‍ ബാങ്കുകാര്‍ സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക്

നിറം മങ്ങിയതോ, എഴുത്തുള്ളതോ ആയ നോട്ടുകള്‍ ബാങ്ക് ശാഖകളില്‍ സ്വീകരിക്കണം എന്ന ഉത്തരവുമായി ...

news

യുഡിഎഫ് ഭരണകാലത്തെ ഹാങ് ഓവര്‍ മൂലമാണ് പൊലീസിന് ഇപ്പോള്‍ വീഴ്ച പറ്റിയത്: പിണറായി വിജയന്‍

പൊലീസിന് വീഴ്ച പറ്റിയത് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ ഹാങ് ഓവറിന്റെ ഭാഗമായിട്ടാണെന്ന് ...

news

വര്‍ഗീയത ഇല്ലാതാക്കാന്‍ എഴുത്തുക്കാര്‍ രചനകള്‍ ആയുധമാക്കണം: നയന്‍താര സൈഗാൾ

ഗോ രക്ഷാ പ്രവര്‍ത്തകരില്‍ നിന്ന് എഴുത്തുകാര്‍ ഭീക്ഷണി നേരിടുന്നതായി ഇന്ത്യയിലെ പ്രമുഖ ...

news

അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യണം: വീരമൃത്യു വരിച്ച ജവാന്റെ മകൾ

രാജ്യത്തിനായി പോരാടി വീരമൃത്യു വരിച്ച ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിൾ പ്രേം സാഗറിന്റെ മകളുടെ ...

Widgets Magazine Widgets Magazine