ആരെ ഊളമ്പാറയ്ക്ക് അയച്ചാലും മണിയെ അയയ്ക്കരുത്, അവിടുള്ളവര്‍ ഓടിപ്പോകും: തിരുവഞ്ചൂർ

മന്ത്രി എം എം മണിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

m m mani, thiruvanchoor radhakrishnan, jishnu pranoy,എം എം മണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജിഷ്ണു പ്രണോയ്
തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 25 ഏപ്രില്‍ 2017 (16:44 IST)
മന്ത്രി എം എം മണിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മണി നടത്തിയ വിവാദ പരാമർശത്തെ നാടന്‍ ശൈലിയാണെന്ന് പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുത്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരെയും ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെയും വളരെ മോശമായ പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്. ഇത്തരത്തിലുള്ള ഒരാള്‍ എങ്ങിനെയാണ് കേരളത്തിലെ മന്ത്രിയായി ഇരിക്കുകയെന്നും അദ്ദേഹം നിയമസഭയില്‍ ചോദിച്ചു.


'ആരെ ഊളമ്പാറയിലേയ്ക്ക് അയച്ചാലും മണിയെ അങ്ങോട്ട് അയയ്ക്കരുത്. എന്തെന്നാല്‍ മണി അവിടേക്കെത്തിയാല്‍ അവിടെയുള്ളാവര്‍ ഓടിപ്പോകുമെന്നും തിരുവഞ്ചൂർ പരിഹസിച്ചു. എം എം മണി നടത്തിയ പരാമര്‍ശവും മൂന്നാറിലെ ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചതുമെല്ലാം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തിരുവഞ്ചൂര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാൽ സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും തന്റെ പ്രസംഗം പൂര്‍ണമായി സംപ്രേഷണം ചെയ്താല്‍ സത്യം ബോധ്യമാകുമെന്നും എം എം മണി നിയമസഭയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :