നെടുമങ്ങാട് മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മുന്‍മന്ത്രി സി ദിവാകരന്

നെടുമങ്ങാട് മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മുന്‍മന്ത്രി സി ദിവാകരന്

തിരുവനന്തപുരം, നെടുമങ്ങാട്, എല്‍ ഡി എഫ്, യു ഡി എഫ് thiruvananthapuram, nedumangad, LDF, UDF
തിരുവനന്തപുരം| സജിത്ത്| Last Updated: തിങ്കള്‍, 2 മെയ് 2016 (11:31 IST)
മത്സരാര്‍ത്ഥികളെക്കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മുന്‍ മന്ത്രി സി ദിവാകരനും ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയും തമ്മിലുള്ള കനത്ത പോരാട്ടത്തിനാണ് ഈ മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. സ്വന്തം നാട്ടില്‍ എം എല്‍ എ ആയ ശേഷം കാബിനറ്റ് പദവി ലഭിച്ച ആദ്യത്തെ നെടുമങ്ങാട്ടുകാരനാണെന്നാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ പാലോട് രവി ഉന്നയിക്കുന്ന അവകാശ വാദം.

വികസന നേട്ടങ്ങളെക്കുറിച്ച് മാത്രമാണ് ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് പറയാനുള്ളത്. മുട്ടയും പാലും വന്‍ വിവാദമുണ്ടാക്കിയെങ്കിലും മന്ത്രി പദവിയില്‍ ഇരുന്നുകോണ്ട് താന്‍ ചെയ്ത കാര്യങ്ങള്‍ ഇത്തവണ ഉപകാരപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ സി ദിവാകരന്‍.

ബി ജെ പി സ്ഥാനാര്‍ത്ഥിയായ വി വി രാജേഷും ശക്തമായ പ്രചാരണത്തിലാണ്. വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് ചോദിക്കുന്ന ആദ്യഘട്ട പ്രചാരണം കഴിഞ്ഞു. കുടുംബ യോഗങ്ങള്‍ സംഘടിപ്പിച്ചും വാഹന പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചും വോട്ട് പെട്ടിയിലാക്കാനുള്ള തിരക്കിലാണ് എല്ലാ സ്ഥാനാര്‍ഥികളും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :