കോണ്‍ഗ്രസ് ഭരിക്കുന്നിടത്ത് ബാറുകള്‍ പാടില്ല: സുധീരന്‍

തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 13 മെയ് 2014 (14:36 IST)
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സ്വരം കടുപ്പിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ കത്ത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളും നഗരസഭകളും പുതിയ ബാറുകള്‍ക്ക് അനുമതി കൊടുക്കരുതെന്നും മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കണമെന്നുമാണ് കത്തില്‍ പറയുന്നത്.

കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാര്‍ക്കും ജില്ലാ പാര്‍ട്ടി ഘടകങ്ങള്‍ക്കുമാണ് കെപിസിസി പ്രസിഡന്റെ കത്തയച്ചത്. മദ്യവര്‍ജ്ജനം ശക്തമാക്കണമെന്നും മദ്യത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കണമെന്നും കത്തില്‍ പറയുന്നു. മദ്യ മുതലാളിമാരുമായുള്ള ബന്ധവും മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു നടപടിയും സ്വീകരിക്കരുതെന്നും കത്തില്‍ പറയുന്നും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :