Widgets Magazine Widgets Magazine

കത്തിവച്ച് ഭീഷണിപ്പെടുത്തി മാല കവര്‍ച്ച: പതിനഞ്ചുകാരന്‍ പിടിയില്‍

മല്ലപ്പള്ളി, വെള്ളി, 3 ഫെബ്രുവരി 2017 (14:22 IST)

Widgets Magazine

അദ്ധ്യാപികയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി അഞ്ച് പവന്‍റെ മാല കവര്‍ന്ന 15 കാരനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. കോട്ടയം സി.എം.എസ് കോളേജ് കുന്നന്താനം മഠത്തില്‍കാവ് വടക്കേടത്ത് രെഞ്ജു കൃഷ്ണകുമാര്‍ എന്ന കോളേജ് അദ്ധ്യാപികയുടെ മാലയാണ് ഭീഷണിപ്പെടുത്തി 15 കാരന്‍ കവര്‍ന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈ 15 കാരന്‍  ആനിക്കാട് സ്വദേശിയാണ്.
 
കഴിഞ്ഞ ദിവസം വൈകിട്ട് അദ്ധ്യാപിക നെടുങ്ങാടപ്പള്ളി ജംഗ്ഷനില്‍ ബസിറങ്ങി അടുത്തുള്ള സെവന്‍‍ത്ഡേ പള്ളി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുക്കാന്‍ മകളുമൊത്ത് എത്തി. കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മുഖം മറച്ച് എത്തിയ പതിനഞ്ച് കാരന്‍ കഴുത്തി കത്തി വച്ച് ഭീഷണിപ്പെടുത്തി താലിമാല ഊരിവാങ്ങി ഓടിപ്പോയത്. 
 
എന്നാല്‍ അദ്ധ്യാപികയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ പയ്യനെ ഓടിച്ചിട്ടു പിടിച്ചു. പൊലീസില്‍ ഏല്‍പ്പിച്ച പയ്യന്‍റെ ബാഗില്‍ നിന്ന് വടി, കത്തി, മുളകുപൊടി എന്നിവ കണ്ടെടുത്തു.    



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ചീഫ് സെക്രട്ടറി

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ നീക്കണമെന്ന് ചീഫ് സെക്രട്ടറി എസ് എം ...

news

അഹമ്മദിന്റെ മരണം: ഇത് മുതിര്‍ന്ന നേതാവിനോട് കാട്ടിയ അനാദരം; പ്രധാനമന്ത്രി മറുപടി പറയണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി

മുന്‍ വിദേശകാര്യ സഹമന്ത്രിയും എം പിയുമായ ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ച സംഭവത്തില്‍ ...

news

ഇ അഹമ്മദിന്റെ മരണം: ലോക്‌സഭ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു; അടിയന്തര പ്രമേയം തള്ളി

മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും മുന്‍ വിദേശകാര്യ സഹമന്ത്രിയും എം പിയുമായ ഇ അഹമ്മദിന്റെ മരണം ...

news

റഫറിയില്ലാത്ത ഈ കളിയില്‍ ഞാനാണ് ഫുട്ബോൾ; സി ബി ഐ നടപടിക്കെതിരെ മല്യ

കിട്ടിയ അവസരങ്ങളെല്ലാം മാധ്യമങ്ങളും നന്നായി ഉപയോഗിച്ചു. താൻ ഇപ്പോൾ ഒരു ഫുട്​ബോളാണ്. ...

Widgets Magazine Widgets Magazine