Widgets Magazine Widgets Magazine
Widgets Magazine

എസ്.എസ്.എല്‍.സി പരീക്ഷാ പേപ്പര്‍ മോഷണം പോയി

ചൊവ്വ, 21 മാര്‍ച്ച് 2017 (14:40 IST)

Widgets Magazine

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തര കടലാസുകള്‍ മോഷണം പോയതായി റിപ്പോര്‍ട്ട്. തൈക്കാട്ടുശേരി എസ്.എം.എസ്.ജെ ഹൈസ്കൂളില്‍ നിന്നാണ് അന്‍പതോളം കടലാസുകളുടെ ഒരു കെട്ട് നഷ്ടപ്പെട്ടത്.
 
സ്കൂള്‍ ഓഫീസ് മുറിയുടെ വാതിലിന്‍റെ പൂട്ട് തകര്‍ത്താണ് പൂട്ടിയിരുന്ന അലമാര പൊളിച്ച് കടലാസുകള്‍ കവര്‍ന്നത്. ഈ കടലാസുകളില്‍ സ്കൂളിന്‍റെ മോണോഗ്രാമുണ്ട്. അതേ സമയം വിദ്യാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പര്‍, വിഷയം എന്നിവ എഴുതുന്ന പ്രധാന കടലാസുകള്‍ നഷ്ടപ്പെട്ടിട്ടില്ല. 
 
കഴിഞ്ഞ ദിവസം രാവിലെ ജീവനക്കാരെത്തി ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ശനിയാഴ്ചയോ ഞായറാഴ്ചയോ ആവാം മോഷണം നടന്നതെന്ന് കരുതുന്നു. എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യ പേപ്പര്‍ അന്വേഷിച്ചു വന്നവരാവാം മോഷണം നടത്തിയതെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കൃഷ്ണദാസിന്റെ അറസ്റ്റ്: നാളെ സ്വാശ്രയ കോളേജ് സമരം

സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിടുമെന്ന് സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് ...

news

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍

വീടാക്രമിച്ച് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ...

news

അയോധ്യ വിഷയം അതിവൈകാരികമാണ്; കോടതിക്ക് പുറത്ത് മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് സുപ്രീം കോടതി

ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്ക വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ...

news

ശപിച്ചിട്ടല്ല, ദുഃഖത്തോടെയാണ് യുഡിഎഫില്‍ നിന്ന് ഇറങ്ങിപ്പോയത്, വീണ്ടും ക്ഷണിച്ചവരുടെ സന്മനസിന് നന്ദി: കെ എം മാണി

തന്നെ യുഡിഎഫിലേക്ക് ക്ഷണിച്ച ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും നന്ദി പറഞ്ഞ് കേരള ...

Widgets Magazine Widgets Magazine