ദിലീപിനെ കുടുക്കിയത് ആന്റോ ജോസഫിന്റെ ആ ഫോണ്‍‌കോള്‍!

കൊച്ചി, ചൊവ്വ, 11 ജൂലൈ 2017 (09:44 IST)

Widgets Magazine

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് മലയാള സിനിമയെ മാത്രമല്ല മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുകയാണ് ചെയ്തത്. ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് കേരള പൊലീസിന്റെ കഴിവു കൊണ്ട് മാത്രമാണ്. ദിലീപിനെതിരെ 19 തെളിവുകളാണ് പൊലീസിന്റെ പക്കല്‍ ഉള്ളത്. നടന്റെ അറസ്റ്റിലേക്ക് നയിച്ച നിര്‍ണായ തെളിവുകളിലൊന്ന് 12 സെക്കന്റ് നീണ്ടു നിന്ന ഫോണ്‍ കോളാണ്.
 
നിര്‍മ്മാതാവ് ആന്റോ ജോസഫുമായുള്ള ദിലീപിന്‍റെ ആ നിര്‍ണായക ഫോണ്‍ കോളാണ് സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് പൊലീസിന് സംശയം തോന്നാന്‍ കാരണം. നടി ആക്രമിക്കപ്പെട്ട കാര്യം ദിലീപിനെ വിളിച്ചറിയിക്കാന്‍ ആന്റോ ജോസഫ് ദിലീപിനെ വിളിച്ച ഫോണ്‍ കോള്‍ 12 സെക്കന്റില്‍ ദിലീപ് കട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ ഗൗരവകരമായ വിഷയം ആദ്യമായി അറിയുന്നൊരാള്‍ എന്ത് കൊണ്ട് പന്ത്രണ്ട് സെക്കന്റില്‍ കോള്‍ കട്ട് ചെയ്തു എന്ന സംശയം പൊലീസിന് തുടക്കം മുതല്‍ ഉണ്ടായിരുന്നു.
 
ആന്റോ ജോസഫാണ് വിവരം സിനിമാ രംഗത്തെ എല്ലാ പ്രമുഖരെയും വിളിച്ച് അറിയിച്ചത്. അക്കൂട്ടത്തില്‍ ദിലീപിനേയും വിളിക്കുകയുണ്ടായി. എന്നാല്‍, പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ ദിലീപ് നടി ആക്രമിക്കപ്പെട്ട വിവരം താനറിയുന്നത് രാവിലെ 9 മണിക്കാണെന്നാണ് ദിലീപ് പൊലീസിന് മൊഴി നല്‍കിയത്. ഈ വൈരുദ്ധ്യം പൊലീസിന്റെ സംശയം ബലപ്പെടുത്തുകയായിരുന്നു.
 
സിനിമാ രംഗത്തെ പ്രമുഖനായ ഒരാള്‍ എന്ത് കൊണ്ട് വിവരം അറിയാന്‍ ഇത്രയും വൈകിയെന്ന് ചോദ്യത്തിനും ദിലീപിന് ഉത്തരമുണ്ടായിരുന്നില്ല. ഈ വൈരുദ്ധ്യങ്ങളില്‍ നിന്നെല്ലാമാണ് ദിലീപ് പൊലീസിന്റെ കെണിയില്‍ അകപ്പെടുന്നത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു മറ്റും നടത്തിയ അന്വേഷം നിര്‍ണായകമായി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് ഫോണ്‍ ആന്റോ ജോസഫ് നടി പള്‍സര്‍ സുനി സുനില്‍ കുമാര്‍ Dileep Mobile Actress Anto Joseph Pulsur Suni Sunil Kumar

Widgets Magazine

വാര്‍ത്ത

news

അമ്മ പിരിച്ചുവിടണം, ദിലീപ് കേരളത്തിന് അപമാനം: രമേശ് ചെന്നിത്തല

ദിലീപ് കേരളത്തിന് അപമാനമാണ്, അമ്മ പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല‌. കേസ് തെളിയിച്ച ...

news

‘ഇതൊരു ഷോക്ക് ആണ്, വിശ്വസിക്കാനാകുന്നില്ല’: ലാല്‍

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചന നടത്തിയ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്‌തെന്ന ...

news

ജയിലിലായ ദിലീപിന് വീണ്ടും പണി! - ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല

നടി ആക്രമിക്കിപ്പട്ട കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തി ജയിലിലായ ദിലീപിനെ കൈയൊഴിഞ്ഞ് ...

news

ജയിലില്‍ ദിലീപിനെ പ്രത്യേകമായി പാര്‍പ്പിയ്ക്കും, പക്ഷേ നായകന് പരിഗണന ഒന്നും ഉണ്ടാവില്ല

നടി ആക്രമിയ്ക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ നടന്‍ ദിലീപിന് ...

Widgets Magazine