തരൂരിന്റെ കേരളപ്പിറവി ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു!

തിരുവനന്തപുരം| Last Modified ശനി, 1 നവം‌ബര്‍ 2014 (15:53 IST)
ശശി തരൂര്‍ എം പിയുടെ കേരളപ്പിറവി ആശംസ സോഷ്യല്‍ മിഡിയയില്‍ തരംഗമാകുന്നു. വായിച്ചവരെ ചിരിപ്പിച്ചു കൊല്ലുകയാണ് തരൂരെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കമന്റ്. പതിവിന് വിപരീതമായി കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ട്വീറ്റ് ചെയ്യാമെന്ന് കരുതിയതാണ് ശശി തരൂരിന് വിനയായത്. മലയാളത്തിലുള്ള ആശംസയില്‍ നിറയെ അക്ഷരത്തെറ്റുകളാണ്. അതും ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടി പോലും വരുത്താത്ത അത്രയും തെറ്റുകള്‍. നന്മയുടെയും പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും ഒരു പുതിയ കേരളം ഉണ്ടാകട്ടെ ...കേരളപ്പിറവി ആശംസകള്‍ എന്നത് ശശി തരൂര്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെ:

“ഞാനമ്മയുടെയും, പ്രതീശയുടെയും, സ്നേഹത്തിന്റെയും, ഒരു പുതിയ കേരളം ഉണ്ടാകട്ടെ...കേരളപിരാവി ആസാംസകള്‍“



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :