12 പുതിയ താലൂക്ക് സപ്ലൈ ഓഫീസുകള്‍ കൂടി

തിരുവനന്തപുരം| Last Modified തിങ്കള്‍, 6 ജൂലൈ 2015 (19:47 IST)
സംസ്ഥാനത്ത് പുതുതായി 12 സപ്ലൈ ഓഫീസുകള്‍ കൂടി തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമായി. ഇതോടനുബന്ധിച്ച് 12 സപ്ലൈ ഓഫീസര്‍മാരുടെയും എട്ട് അസിസ്റ്റന്‍റ് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും ഉള്‍പ്പെടെ 163 പുതിയ തസ്തികകളും സൃഷ്ടിക്കും.


കാട്ടാക്കട, വര്‍ക്കല, പത്തനാപുരം, കോന്നി, ഇടുക്കി, പട്ടാമ്പി, ചാലക്കുടി, താമരശേരി, ഇരിട്ടി, മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിലാണ് പുതിയ താലൂക്ക് സപ്ലൈ ഓഫീസുകള്‍ ആരംഭിക്കുന്നത്. നിലവില്‍ സംസ്ഥാനത്തൊട്ടാകെ 69 താലൂക്ക് സപ്ലൈ ഓഫീസുകളാണുള്ളത്.
ഇതോടെ ആകെ 81 താലൂക്ക് സപ്ലൈ ഓഫീസുകളുണ്ടാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :