പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്‌റ്റര്‍ ചെയ്‌ത് നികുതി വെട്ടിപ്പ്; സുരേഷ് ഗോപിക്ക് കുരുക്ക് മുറുകുന്നു - നോട്ടീസ് നല്‍കി

തിരുവനന്തപുരം, വ്യാഴം, 2 നവം‌ബര്‍ 2017 (18:56 IST)

 Puducherry , Suresh Gopi , car registration , BJP , tax case , സുരേഷ് ഗോപി , ഫഹദ് ഫാസില്‍ , പോണ്ടിച്ചേരി

പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്‌റ്റര്‍ ചെയ്‌ത് നികുതി വെട്ടിപ്പ് നടത്തിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്ക് വാഹനവകുപ്പിന്റെ നോട്ടീസ്.

കേരളത്തിലെ ആഢംബര നികുതി വെട്ടിക്കാന്‍ പോണ്ടിച്ചേരിയിൽ രജിസ്‌റ്റര്‍ ചെയ്‌ത ഔഡി കാറിന്റെ എല്ലാ രേഖകളും നവംബർ 13നുള്ളിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം ആർടിഒ സുരേഷ് ഗോപിക്ക്  നോട്ടീസ് നല്‍കിയത്.

നികുതി വെട്ടിപ്പ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ബന്ധപ്പെട്ട ഏജൻസിയെ അറിയിക്കാമെന്ന് സുരേഷ് ഗോപി വ്യക്തമാ‍ക്കിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച വിശദീകരണങ്ങളൊന്നും അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.

അതേസമയം, സമാന സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിന്‌ നടന്‍ ഫഹദ് ഫാസില്‍ മറുപടി നല്‍കി. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചു. പോണ്ടിച്ചേരിയില്‍നിന്ന് എന്‍ഒസി ലഭിച്ചാലുടന്‍ രജിസ്‌ട്രേഷന്‍ മാറ്റുമെന്നും ഫഹദ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥര്‍ താരത്തിന് നോട്ടീസ് നല്‍കിയത്.

ഫഹദ് 70 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കാര്‍ ഖജനാവിന് 14 ലക്ഷം രൂപയുടെ നഷ്ടമാ‍ണ് ഉണ്ടായത്. പോണ്ടിച്ചെരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. വിലാസത്തിലുള്ള വ്യക്തി ഫഹദിനെ അറിയില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കമല്‍‌ഹാസന്‍ ഹാ​ഫി​സ് സ​യി​ദിന് തുല്ല്യം, താരത്തിന്റെ മാനസിക നില തെറ്റി; ഉലകനായകനെ ആക്ഷേപിച്ച് ബിജെപി

രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ നടന്‍ ...

news

ഇനിമുതല്‍ റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൌജന്യ ചികിത്സ; കേരളത്തിന്‍റെ മനം കവര്‍ന്ന് പിണറായി

റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ഇനിമുതല്‍ ആദ്യ 48 മണിക്കൂര്‍ സൌജന്യ ചികിത്സ. ഈ സമയത്തെ ...

news

പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കം; രണ്ടു പേർക്ക് കുത്തേറ്റു - ഒരാള്‍ പിടിയില്‍

പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ രണ്ടു പേർക്ക് കുത്തേറ്റു. ...

news

തോമസ് ചാണ്ടിയുടെ ആസ്തി 92 കോടി; 17 സി പി എം എംഎല്‍എമാര്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കുറ്റങ്ങള്‍

നിയമസഭാംഗങ്ങളില്‍ ഏറ്റവും വലിയ ധനികന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി. അദ്ദേഹത്തിന്‍റെ ആസ്തി ...