സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം നല്‍കി, ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍

സുരേന്ദ്രന്‍, ശബരിമല, പിണറായി, ജയില്‍, Surendran, Sabarimala, Police, Pinarayi, Jail
തിരുവനന്തപുരം| BIJU| Last Modified ബുധന്‍, 5 ഡിസം‌ബര്‍ 2018 (21:05 IST)
ജയിലില്‍ കഴിയുന്ന ബി ജെ പി നേതാവ് കെ സുരേന്ദ്രനെ കോടതില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്ന സമയത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ സൌകര്യമൊരുക്കിയെന്ന കുറ്റത്തിന് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. കൊല്ലം എ ആർ ക്യാംപിലെ റിസർവ് ഇൻസ്പെക്ടറായ ജി വിക്രമൻ നായര്‍ക്കാണ് സസ്പെൻഷന്‍ ലഭിച്ചത്.

സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കുകയും അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മേലുദ്യോഗസ്ഥരോട് ധിക്കാരപരമായി പെരുമാറുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

കൊട്ടാരക്കരയിലെ ജയിലിൽനിന്ന് റാന്നിയിലേക്കു കൊണ്ടുപോകുമ്പോഴാണ് സുരേന്ദ്രന് ഹോട്ടല്‍ ഭക്ഷണം നല്‍കിയത്. ഇതിന് സൌകര്യം ചെയ്തുകൊടുത്ത ഇൻസ്പെക്ടര്‍ വിക്രമന്‍ നായരുടെ അച്ചടക്ക ലംഘനത്തെക്കുറിച്ച് കൊല്ലം റൂറൽ എസ്പിയും കമ്മിഷണറും ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :