സംസ്ഥാനത്തെ പ്രൈമറി സ്‌കൂള്‍ ഘടന മാറ്റരുത്: സുപ്രീംകോടതി

  സുപ്രീംകോടതി  , ഹൈക്കോടതി , വിദ്യാഭ്യാസം
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (15:32 IST)
വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളുടെ ഘടനയില്‍ മാറ്റം വരുത്തേണ്ടെന്ന് സുപ്രീംകോടതി. എല്‍പി സ്‌കൂളില്‍ അഞ്ചാം ക്ലാസും യുപി സ്‌കൂളില്‍ എട്ടാം ക്ലാസും ഉള്‍പ്പെടുത്തിയതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുകായിരുന്നു കോടതി.

എല്‍പിയില്‍ അഞ്ചാം ക്ലാസും യു.പിയില്‍ എട്ടാം ക്ലാസും തുടങ്ങണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. ചില എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സമാനമായ രണ്ട് കേസുകളില്‍ ഹൈക്കോടതിയിലെ രണ്ട് ബെഞ്ചുകള്‍ വ്യത്യസ്ഥമായ ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ഇതിനെതിരെയുള്ള അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :