ജോലിയില്ലാതായതിന്റെ വിഷമം; കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവര്‍ ബസിനരികെ തൂങ്ങിമരിച്ചു

കോഴിക്കോട്| ശ്രീനു എസ്| Last Updated: തിങ്കള്‍, 8 ജൂണ്‍ 2020 (08:14 IST)
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതുമൂലം ജോലി നഷ്ടമാകുന്നതിന്റെ ആശങ്കയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ തൂങ്ങി മരിച്ചു. ചെറുകുളം കൂഴൂര്‍ സന്തോഷ്(42) ആണ് മരിച്ചത്. ഒറ്റത്തെങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനരികെയാണ് ഇയാള്‍ തൂങ്ങി മരിച്ചത്. 15 വര്‍ഷമായി പ്രീതി ബസിലെ ഡ്രൈവറാണ് ഇയാള്‍. ജോലിയില്ലാതായതിനാല്‍ ഏറെ ആശങ്കയിലായിരുന്നു.

സന്തോഷിന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ജോലി സംബന്ധമായ ഒരാവശ്യത്തിനു പോകുന്നുവെന്ന് പറഞ്ഞായിരുന്നു ശനിയാഴ്ച സന്തോഷ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് സന്തോഷിനെ കാണാനില്ലായിരുന്നു. ഇന്നലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :