ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച പതിനഞ്ചുകാരി മരിച്ചു; ശ​രീ​ര​ത്തി​ൽ ബ​ല​പ്ര​യോ​ഗം ന​ട​ന്ന​തിന്റെ തെളിവുകള്‍ - അന്വേഷണം ആരംഭിച്ചു

ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച പതിനഞ്ചുകാരി മരിച്ചു

  Mulankunnathukavu , Suicide , blood , hospital , police , death , arrest , പൊലീസ് , ആ​ത്മ​ഹ​ത്യ​ , പെണ്‍കുട്ടി , തൂ​ങ്ങി മരിച്ചു , പൊലീസ്
മു​ള​ങ്കു​ന്ന​ത്തു​കാ​വ്| jibin| Last Updated: ചൊവ്വ, 14 മാര്‍ച്ച് 2017 (15:35 IST)
ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച പതിനഞ്ചുകാരി ചി​കി​ത്സയിലി​രി​ക്കെ മരിച്ചു. ഇന്ന് രാവിലെയാണ് തൃശൂർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​രി​ക്കെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഞാ​റാ​ഴ്ച​യാ​ണ് പെ​ണ്‍​കു​ട്ടി​യെ വീടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ ബ​ല​പ്ര​യോ​ഗം ന​ട​ന്ന​താ​യി തെളിവുകളുണ്ട്. ഇക്കാര്യം ഡോക്‍ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കാ​യി പെണ്‍കുട്ടിയെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ല്‍ എത്തിക്കുകയും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയായിരുന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന് മ​ര​ണം സം​ഭ​വി​ച്ച​ത്. അന്വേഷണം നടക്കുന്നുണ്ടെന്നും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ലഭിച്ചാലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യു​ക​യു​ള്ളുവെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :