പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതില്‍ മനം‍നൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തു

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തു

Last Modified ഞായര്‍, 12 മാര്‍ച്ച് 2017 (15:05 IST)
ബി.കോം അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു പോയതില്‍ മനം‍നൊന്ത് തീ കൊളുത്തി മരിച്ചു. വണ്ണപ്പുറം ഒടിയപാറ വാഴപ്പള്ളില്‍ ഷമീറിന്‍റെ മകനാണ്
മരിച്ച ന്യൂമാന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയായ സുധീര്‍ എന്ന 20 കാരന്‍.

കഴിഞ്ഞ ദിവസം രാവിലെ
ഐഡിയല്‍ സ്കൂളിനു സമീപത്തെ വൈദ്യന്‍പടിയിലായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ സുധീര്‍ സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സമീപവാസികള്‍ ദേഹത്ത് വെള്ളമൊഴിച്ച് തീകെടുത്താന്‍ ശ്രമിച്ച ശേഷം പിക്കപ്പ് വാനില്‍ കയറ്റി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടി ബി.കോമിനു ചേര്‍ന്ന സുധീര്‍ കാലിനു പരിക്കേറ്റതു മൂലം പഠിക്കാന്‍ കഴിയാതിരുന്നതിനാലായിരുന്നു മാര്‍ക്ക് കുറഞ്ഞത്. എങ്കിലും വിഷമം ഒള്ളിലൊതുക്കി കഴിഞ്ഞ സുധീര്‍ ഒടുവില്‍ ആത്മഹത്യയിലാണ് സമാധാനം കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :