ഭര്‍ത്താവിന്റെ കൈയില്‍ നിന്നും മീന്‍ചാര്‍ ഭാര്യയുടെ കണ്ണിലേക്ക് തെറിച്ചു; ഭാര്യ കിണറ്റില്‍ ചാടി മരിച്ചു, പിന്നാലെ ഭര്‍ത്താവും അയല്‍‌ക്കാരനും ചാടിയെങ്കിലും മരിച്ചില്ല

 കുടുംബവഴക്ക് , ഭാര്യ കിണറ്റില്‍ ചാടി മരിച്ചു , അര്‍ച്ചന
പോത്തന്‍കോട്| jibin| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (12:02 IST)
ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ കുടുംബവഴക്കിനിടെയില്‍ ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്നും മീന്‍ചാര്‍ കണ്ണിലേക്ക് തെറിച്ചതിനെ തുടര്‍ന്ന് ഭാര്യ കിണറ്റില്‍ ചാടി മരിച്ചു. പട്ടം മുറിഞ്ഞപാലം തോട്ടുവരമ്പില്‍ ഷീജു- ഷീജ ബന്തികളുടെ മകള്‍ അര്‍ച്ചന (20) ആണ് മരിച്ചത്. ഭര്‍ത്താവ് വിഷ്ണു (24) ഇതേ കിണറ്റില്‍ ചാടിയെങ്കിലും ഗുരുതരമായ പരുക്കുകളോടെ ആശുപത്രില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ കുടുംബവഴക്കിനിടെയില്‍ വിഷ്‌ണു ദേഷ്യത്തോടെ കൈ കുടയുകയും മീന്‍ കറിയുടെ ചാര്‍ അര്‍ച്ചനയുടെ കണ്ണില്‍ വീഴുകയുമായിരുന്നു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ അര്‍ച്ചന വീടിന് സമീപത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. യുവതിയെ രക്ഷിക്കാനായി വിഷ്‌ണുവും അയല്‍‌വാസിയും ആഴമുള്ള കിണറ്റിലേക്ക് ചാടിയെങ്കിലും അര്‍ച്ചന മരിക്കുകയായിരുന്നു.

തുടര്‍ന്ന് ഫയര്‍‌ഫോഴ്‌സെത്തിയാണ് മൂന്നു പേരെയും പുറത്തെടുത്തത്. കിണറ്റിലേക്ക് ചാടിയപ്പോല്‍ അര്‍ച്ചനയ്‌ക്ക് ഏറ്റ പരുക്കാവും മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. വിഷ്‌ണുവും അയല്‍‌വാസിയും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :