വിവാദങ്ങളിലേക്ക് സുധീരന്‍ പറന്നിറങ്ങി

തിരുവനന്തപുരം| Last Modified ബുധന്‍, 30 ജൂലൈ 2014 (09:16 IST)
കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ഇനി തിരക്കേറിയ ദിനങ്ങള്‍.
അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ സുധീരന്‍ പറന്നിറങ്ങിയത് വിവാദങ്ങളിലേക്ക്. വിവാദമായ ഒരുപാട് കാര്യങ്ങളില്‍ വരുംദിനങ്ങളില്‍ സുധീരന് പരിഹാരം കാണണം.
മന്ത്രിസഭയുടേയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും പുനഃസംഘടന, അടഞ്ഞുകിടക്കുന്ന ബാറുകള്‍ തുറക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വരുന്ന ദിവസങ്ങളില്‍ കെ പി സി സി പ്രസിഡന്റ് ഉള്‍പ്പെടുന്ന ചര്‍ച്ച നടക്കും. ഇതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിന്റെ പേരില്‍ ബ്ലാക് മെയിലിംഗ് കേസ് പ്രതി എം‌എല്‍‌‌എ ഹോസ്റ്റലില്‍ താമസിച്ച സംഭവം വിവാദമായിരിക്കുന്നത്.

എം എല്‍ എ ഹോസ്റ്റല്‍ വിവാദത്തെക്കുറിച്ച് വി എം സുധീരന്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ടി ശരത്ചന്ദ്രപ്രസാദിന് വിവാദത്തില്‍ ബന്ധമുണ്ടോ എന്നാകും പ്രധാനമായും അന്വേഷിക്കുക. പാര്‍ട്ടിയുടെ അന്തസിന് കോട്ടം വരാത്തെ ഒരു നടപടി സുധീരന് ഈ വിഷയത്തില്‍ കൈക്കൊള്ളേണ്ടി വരും.

ബൂത്തുതലം മുതല്‍ ഡിസിസി വരെയുള്ള പാര്‍ട്ടി പുനഃസംഘടനയാണ് മറ്റൊരു തലവേദനം. പുനഃസംഘടന അടുത്തമാസം നടത്താനാണ് തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :