ജനപക്ഷയാത്രയ്ക്ക് പണപ്പിരിവ്: ‘ഡിസിസി പ്രസിഡന്റ് നിരപരാധി, ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണം’

കോട്ടയം| Last Modified വെള്ളി, 28 നവം‌ബര്‍ 2014 (12:27 IST)
ജനപക്ഷയാത്രയ്ക്ക് പണപ്പിരിവ് നടത്തിയെന്ന ആരോപണത്തില്‍ കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി നിരപരാധിയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഷാപ്പുടമകളില്‍ നിന്ന് പണം പിരിച്ചതുമായി ബന്ധപ്പെട്ട് ടോമി കല്ലാനിയുടെ പേര് വലിച്ചിഴച്ചതിനു പിന്നില്‍ നടന്നിട്ടുണ്ടെന്നും സുധീരന്‍ ആരോപിച്ചു. ജനപക്ഷയാത്രയുടെ കോട്ടയത്തെ പര്യടനത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടോമി കല്ലാനി നിരപരാധിയാണ്. ഗൂഢാലോചന അന്വേഷിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ബാബു പ്രസാദിനെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ പാര്‍ട്ടിയിലെ എത്ര ഉന്നതനായാലും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒട്ടേറെ സ്ഥലങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ടെന്നും മദ്യമാഫിയ പോലെ ചില സ്ഥലങ്ങളിലാണ് കൂടുതലെന്നും ആരൊക്കെ എന്തൊക്കെ എതിര്‍പ്പുകള്‍ പറഞ്ഞാലും നിലപാടുകളില്‍ നിന്ന് പിന്നോക്കം പോകുന്ന പ്രശ്നമുദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനപക്ഷയാത്ര പച്ചക്കറിയാത്രയാണെന്ന മുരളീധരന്റെ പ്രസ്താവനയ്ക്ക് പേരെടുത്തു പറയാതെ മറുപടി നല്‍കി. ജനപക്ഷയാത്രയില്‍ ഒരിടത്തെങ്കിലും പങ്കെടുത്തിരുന്നെങ്കില്‍ ഈ അഭിപ്രായം ആരുടെ ഭാഗത്തു നിന്നുമുണ്ടാകില്ലെന്നായിരുന്നു സുധീരന്റെ മറുപടി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :