വര്‍ജ്ജനമല്ല, മദ്യനിരോധനമാണ് യു ഡി എഫ് നയമെന്ന് വി എം സുധീരന്‍

കൊച്ചി| Last Updated: തിങ്കള്‍, 24 നവം‌ബര്‍ 2014 (13:03 IST)
മദ്യവര്‍ജ്ജനമല്ല,
മദ്യനിരോധനമാണ് യു ഡി എഫിന്റെ നയമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.നേരത്തെ മദ്യവര്‍ജ്ജനമാണ് യുഡി എഫിന്റെ നയമെന്ന് യു ഡി എഫ് കണ്‍ വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞിരുന്നു.മദ്യപാനികള്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ല. വരുന്ന തിരഞ്ഞെടുപ്പ് മുതല്‍ ഇത് കര്‍ശനമായി നടപ്പാക്കുമെന്നും വി എം സുധീരന്‍ വ്യക്തമാക്കി.

ബാര്‍ കോഴ വിവാദത്തില്‍ വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ ബാറുടമകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ശക്തനായ നേതാവ് ആയതിനാലാണ് മാണിക്കെതിരെ ആരോപണം ഉണ്ടായതെന്നും സുധീരന്‍ പറഞ്ഞു.
ബാര്‍ കോഴ വിവാദത്തില്‍ ഇടത്​ സമരം സിപിഎം-സിപിഐ തര്‍ക്കം തീര്‍ക്കാനുള്ള അഡ്​ജസ്റ്റ്മെന്‍റാണ്. വിവാദത്തില്‍ ഏത് അന്വേഷണം വേണമെന്നുള്ളത് സംബന്ധിച്ച് സിപി എമ്മിനുള്ളില്‍ തര്‍ക്കമുണ്ട് സുധീരന്‍ പറഞ്ഞു.

തൊഗാഡിയക്കെതിരായ കേസ്​പിന്‍വലിച്ചത്​ സര്‍ക്കാര്‍ തീരുമാനമാണെന്നും കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നും. എന്നാല്‍ ഇത്തരം കേസുകള്‍ പിന്‍വലിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും സുധീരന്‍ പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :