സുഭാഷ് ചന്ദ്രനും കെ‌ ആര്‍ മീരയ്ക്കും സാഹിത്യ അക്കാഡമി അവാര്‍ഡ്

തിരുവനന്തപുരം| VISHNU.NL| Last Updated: വെള്ളി, 19 ഡിസം‌ബര്‍ 2014 (15:52 IST)
യുവ എഴുത്തുകാരനായ സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്. മനുഷ്യന്‍ ഒരാമുഖം എന്ന നോവലിനാണ് അകാഡമി അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇത് സുഭാഷ് ചന്ദ്രന്റെ ആദ്യത്തെ നോവലാണ്.

കൂടാതെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ കെ.ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന കൃതിക്കാണ് അവാര്‍ഡ്. കവിത വിഭാഗത്തില്‍ കെ.ആര്‍ ടോണിയും( ഓ നിഷാദ), ചെറുകഥയ്ക്ക് തോമസ് ജോസഫും (മരിച്ചവര്‍ സിനിമ കാണുകയാണ്) അവാര്‍ഡിന് അര്‍ഹരായി.

ആത്മകഥാ വിഭാഗത്തില്‍ ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍ക്കാണ് പുരസ്‌കാരം. യൂസഫലി കേച്ചേരിക്കും എന്‍.എസ് മാധവനും വിശിഷ്ടാംഗത്വം നല്‍കി ആദരിക്കും. നാടകം വിഭാഗത്തില്‍ റഫീഖ് മംഗലശ്ശേരിയുടെ ജിന്ന് കൃഷ്ണനാണ് അവാര്‍ഡ്. സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡിന് പി.ആര്‍ നാഥന്‍. എസ്.കെ വസന്തന്‍. ഡി ശ്രീമാന്‍ നമ്പൂതിരി, കെ.പി ശശിധരന്‍, എം,ഡി രത്‌നമ്മ എന്നിവര്‍ക്ക് ലഭിക്കും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :