ഫെബ്രു.29 ന് ബാങ്ക് പണിമുടക്ക്

തൃശൂര്‍| Sajith| Last Modified വെള്ളി, 12 ഫെബ്രുവരി 2016 (10:22 IST)
വിവിധ ബാങ്കുകളിലെ ഓഫീസര്‍മാര്‍ ഫെബ്രുവരി 29 നു
ദേശവ്യാപകമായി പണിമുടക്കാന്‍ തീരുമാനിച്ചു. ധനലക്ഷ്മി ബാങ്കില്‍ നിന്നു പിരിച്ചുവിട്ട പി വി മോഹനന്‍ എന്നയാളെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ചാണു സമരത്തിനു ആഹ്വാനം ചെയ്തിരിക്കുന്നത്.

ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 27 നാലാം ശനിയാഴ്ചയും 28 ഞായറും അവധിയായതിനാല്‍ 29 നു സമരമായാല്‍ ഈ മാസാവസാനം തുടര്‍ച്ചയായി ബാങ്കുകളുടെ പ്രവര്‍ത്തനം ഇല്ലാതാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :