ജിപിഎസ് സംവിധാനത്തെ ചൊല്ലി എതിര്‍പ്പ്; ചൊവ്വാഴ്‌ച സംസ്ഥാനത്ത് മോട്ടോര്‍ വാഹനപണിമുടക്ക്

 june 18 , strike , motor vehicle strike , GPS , ജിപിഎസ് , വാഹനപണിമുടക്ക് , ബസ് , കാര്‍
തൃശൂർ| Last Modified ബുധന്‍, 12 ജൂണ്‍ 2019 (16:00 IST)
ജൂണ്‍ 18 ചൊവ്വാഴ്ച സംസ്ഥാനത്ത് വാഹനപണിമുടക്ക്. വാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ചാണ് മോട്ടോർ വാഹന സംരക്ഷണ സമിതി പണിമുടക്ക് പ്രഖ്യാപിച്ചത്.

ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങളാണ് പണിമുടക്കുക. തൃശൂരിൽ മോട്ടോർ വാഹന സംരക്ഷണ സമിതി യോഗത്തിന്‍റേതാണ് തീരുമാനം.

എല്ലാ വാഹനങ്ങളിലും ജിപിഎസ് നിർബന്ധമാക്കുന്നത് അശാസ്ത്രീയ നടപടിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കൂടുതൽ പഠനത്തിനും ചർച്ചകൾക്കും ശേഷമെ ജിപിഎസ് സംവിധാനം നടപ്പാക്കാവൂവെന്നും യോഗം ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :